ലോക്സഭാ തെരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥർക്കുളള ആദ്യഘട്ട പരിശീലന ക്ലാസ്സുകൾ ഉദ്യോഗസ്ഥർ നിലവിൽ ജോലിചെയ്യുന്ന എൽ എ സി കളിൽ ഏപ്രിൽ രണ്ട് മുതൽ നാല് വരെ നടത്തും.രാവിലെ ഒൻപത് മണി മുതൽ രണ്ട് സെക്ഷനുകളിലായാണ് ക്ലാസുകൾ നടത്തുക. ഇടുക്കി താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലും ദേവികുളം താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് മൂന്നാർ എഞ്ചിനീയറിംഗ് കോളേജിലും തൊടുപുഴ താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് തൊടുപുഴ ന്യൂമാൻ കോളേജിലും പീരുമേട് താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് കുട്ടിക്കാനം മരിയൻ കോളേജിലും ഉടുമ്പൻചോല താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് സിവിൽ സ്റ്റേഷൻ നെടുങ്കണ്ടം,സർവ്വീസ് കോപ്പറേറ്റിവ് ബാങ്ക് നെടുംകണ്ടം, അർബൻ ബാങ്ക് നെടുംകണ്ടം എന്നിവിടങ്ങളിലുമായാണ് പരിശീലനം നടത്തുക.
Related Articles
ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണം കമ്മീഷന്റെ ഉത്തരവാദിത്വം: ചെയർമാൻ അഡ്വ. എ. എ. റഷീദ്
കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസവും സാമൂഹികവും ഭരണഘടനാപരവുമായ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നടപ്പിലാക്കുന്നതെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക കാര്യങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അനുവദിക്കപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അത്തരം കാര്യങ്ങളിൽ സ്വയം ഇടപെട്ടുകൊണ്ട് അവർക്ക് ആവശ്യമായ നീതി ഉറപ്പാക്കാനാണ് Read More…
തൃശൂർ പൂരം: സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ശ്രമം നടന്നതുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അന്വേഷണം ക്രമസമാധാന തകരാറുകളുടെ പശ്ചാത്തലത്തിൽ ഡിജിപിയുടെ റിപ്പോർട്ട് പ്രകാരമാണ്. പൂരം നടത്തിപ്പിനിടെ ക്രമസമാധാനത്തിലും വിവിധ വകുപ്പുകളിലുമുണ്ടായ വീഴ്ചകളെ കുറിച്ച് പൂർണ്ണമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാം, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൂരം, കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ വലിയ സ്ഥാനമുള്ള ഒരു ഉത്സവമാണെന്നും, ആഘോഷത്തിന്റെ Read More…
പോക്സോ നിയമം നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം : ബാലാവകാശ കമ്മീഷൻ
പോക്സോ നിയമം നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നിയമ നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടിയുടെ മൊഴി അടിസ്ഥാനമാക്കി ശരിയായ രീതിയിൽ അന്വേഷണം നടത്തുന്നതിനും പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കാനും ജില്ലാ റൂറൽ പോലീസ് മേധാവിക്ക് ബാലാവകാശ കമ്മിഷൻ അംഗം എൻ. സുനന്ദ നിർദ്ദേശം നൽകി. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കാനും കമ്മിഷൻ നിർദ്ദേശിച്ചു.