ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

Estimated read time 1 min read

* നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു

* സൂക്ഷ്മ പരിശോധന ഇന്ന് (വെള്ളി)

ലോക്‌സഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആകെ 499 പത്രികകൾ  ഇതുവരെ ലഭിച്ചു.

ഇന്ന് (വെള്ളി) നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ എട്ടിന് നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും. ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുള്ള സ്ഥാനാർത്ഥികളുടെ മണ്ഡലം തിരിച്ചുള്ള വിവരം:

തിരുവനന്തപുരം 22, ആറ്റിങ്ങൽ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂർ 15, ആലത്തൂർ 8,  പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂർ 18, കാസർകോട് 13.

ഇതുവരെ ഏറ്റവുമധികം സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത് തിരുവനന്തപുരം മണ്ഡലത്തിലാണ്(22). ഏറ്റവും കുറവ് ആലത്തൂർ(8). മാർച്ച് 28 നാണ് സംസ്ഥാനത്ത് നാമനിർദ്ദേശ പത്രികാ സമർപ്പണം തുടങ്ങിയത്. പത്രിക സമർപ്പണത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച 252 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചത്.

You May Also Like

More From Author

+ There are no comments

Add yours