Kerala

വിജ്ഞാനതോടൊപ്പം തൊഴിലിനും പ്രാധാന്യം നല്‍കുന്ന വൈജ്ഞാനിക സമൂഹം ലക്ഷ്യം- മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: വിജ്ഞാനതോടൊപ്പം തൊഴിലിനും പ്രാധാന്യം നല്‍കുന്ന വൈജ്ഞാനിക സമൂഹം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. പാസ്‌വേഡ്-സൗജന്യ കരിയര്‍ ഗൈഡന്‍സ് ദ്വിദിന പരിശീന പരിപാടി 
(ഫ്‌ലവറിംങ്ങ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ഒപ്പം തൊഴിലും നല്‍കാനുള്ള ഒട്ടേറെ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നത്. അക്കാദമിക നിലവാരത്തിലും അടിസ്ഥാന വികസനത്തിലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിക്കാനായി. ഏകദേശം 11 ലക്ഷം വിദ്യാര്‍ഥികളാണ് അണ്‍എയിഡഡ് മേഖലകളില്‍ നിന്നും എയ്ഡഡ് മേഖലകളിലേക്ക് കടന്നുവന്നത്. ഇന്ത്യയിലെ മികച്ച നൂറ് സര്‍വകലാശാലകളുടെ പട്ടികയില്‍ കേരളത്തിലെ മൂന്ന് സര്‍വ്വകലാശാലകള്‍ക്ക് ഇടംപിടിക്കാനായി. ജോലി എന്നതിനപ്പുറം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ച് ജീവിത നിലവാരം ഉയര്‍ത്താനുള്ള ജാഗ്രതയും ഊര്‍ജ്ജവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

മാവേലിക്കര ജീവാരാം ആനിമേഷന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷനായി. പത്തനംതിട്ട സി.സി.എം.വൈ പ്രൊഫ. തോമസ് ഡാനിയേല്‍, വാര്‍ഡ് കൗണ്‍സിലര്‍ ശ്യാമള, ജീവാരാം ആശ്രമ ഡയറക്ടര്‍ ഫാ. ഒ.ഐ.സി പ്രശോഭ് കല്ലിയേലില്‍, പത്തനംതിട്ട സി.സി.എം.വൈ  പ്രിന്‍സിപ്പല്‍ തോമസ് ഡാനിയേല്‍, തിരുവനന്തപുരം സി.സി.എം.വൈ   പ്രിന്‍സിപ്പല്‍ പ്രൊഫ. അബ്ദുല്‍ അയ്യൂബ്, കായംകുളം സി.സി.എം.വൈ   പ്രിന്‍സിപ്പല്‍ എ.ബഷീര്‍, ആലപ്പുഴ സി.സി.എം.വൈ  പ്രിന്‍സിപ്പല്‍ കെ. നസീറ  തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *