വോട്ടർമാരെ നേരിൽ കണ്ടും പ്രമുഖരെ സന്ദർശിച്ചും എൻ.ഡി.എ. സ്ഥാനാർത്ഥി – ഡോ. കെ.എസ്. രാധാകൃഷണൻ

Estimated read time 1 min read

കൊച്ചി: ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ അതിരാവിലെ 6 മണിക്ക് തന്നെ വരാപ്പുഴ മത്സ്യ മാർക്കറ്റിലെത്തി.
പറവൂർ നിയോജക മണ്ഡലത്തിലെ അദ്ദേഹത്തിന്റെ പര്യടനം തുടങ്ങിയത് അവിടെ നിന്നുമായിരുന്നു. മത്സ്യ സ്റ്റാളുകളിലും പച്ചക്കറി സ്റ്റാളുകളിലൊക്കെ എത്തി നിത്യപരിചയക്കാരനെ പോലെ തൊഴിലാളുകളെ ചിരിച്ചും ഹസ്തദാനം നൽകിയും അഭിവാദ്യം ചെയ്തു. ദേശീയ പാത 66ന്റെ വികസനവും അതുമൂലം വരാപ്പുഴക്കും മാർക്കറ്റിനും ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം തൊഴിലാളിമായി സംസാരിച്ചു. വികസനത്തിന് നരേന്ദ്ര മോദിയുടെ ഗ്യാരണ്ടിയും വാഗ്ദാനം ചെയ്ത് അവിടെ നിന്നും തിരിച്ചു.
വരാപ്പുഴ ക്രിസ്തു നഗർ പള്ളിയിലേക്കായിരുന്നു അടുത്ത യാത്ര..
പള്ളി വികാരി നോർബിൻ പഴമ്പിള്ളിയെ സന്ദർശിച്ചു.
ഇതിനിടയിൽ പറവൂരിലെ ഇൻഫാന്റ് ജീസസിലെത്തി മദർ സുപ്പീരിയറെ സന്ദർശിക്കുവാനും അദ്ദേഹം സമയം കണ്ടെത്തി.
പ്രസിദ്ധമായ പറവൂർ ദക്ഷിണ മുകാംബിക ക്ഷേത്രം..
വിജ്ഞാനദേവിയെ വണങ്ങി..
കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് തിരിച്ചു. അവിടെ നിന്നും പുത്തൻവേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകളിൽ പ്രധാനപ്പെട്ട വ്യക്തികളെ സന്ദർശിച്ചു.
വൈകീട്ട് പറവൂരിൽ ചേന്ദമംഗലം കവല മുതൽ നമ്പൂരിച്ചൻ ആൽ വല വരെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോ..
വീണ്ടും നഗരത്തിലെ പ്രധാന വ്യക്തികളെ സന്ദർശിച്ച ശേഷം മടക്കം.
ജില്ലാ സെക്രട്ടറിമാരായ ആർ- സജീകുമാർ, ടി.ജി. വിജയൻ. മഹിളാ മോർച്ച ജില്ലാ ജന. സെക്രട്ടറി സുനിത സജീവ്, കർഷക മോർച്ച ജില്ലാ ജന. സെക്രട്ടറി കെ.ആർ.വേണുഗോപാൽതുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

You May Also Like

More From Author

+ There are no comments

Add yours