Kerala Politics

ശ്രീരാമനും രാമായണത്തിനും എതിരായ അപവാദ പ്രചരണം MLA പി.ബാലചന്ദ്രൻ്റെ ഓഫീസിലേയ്ക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം.

തൃശ്ശൂർ: ശ്രീരാമനേയും രാമായണത്തേയും അപമാനിച്ചും വക്രീകരിച്ചും ഫേസ് ബുക്ക് പോസ്റ്റിട്ട തൃശ്ശൂർ MLA പി.ബാലചന്ദ്രൻ്റെ നടപടിയിൽ പ്രതിഷേധിച്ച് MLA ഓഫീസിലേയ്ക്ക് ബിജെപി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാലചന്ദ്രൽ MLA യുടെ കോലത്തിൽ ചെരുപ്പ് മാലയും അണിയിച്ച് ബിജെപി ജില്ലാ ഓഫീസിൽ നിന്ന് സ്വരാജ് റൗണ്ട് ചുറ്റി ബാലചന്ദ്രൻ്റെ MLA ഓഫീസിലേയ്ക്ക് മാർച്ചുമായി എത്തിയ പ്രവർത്തകരെ ഓഫീസിലെത്തും മുൻപ് ബാരിക്കേഡ് വെച്ച് ACP സജീവൻ്റെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം തടഞ്ഞു. തുടന്ന് ബാരിക്കേഡ് മറിച്ചിട്ട് പോലീസ് വലയം ഭേദിച്ച പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിന്മാറാതെ പ്രവർത്തകർ മുന്നോട്ട് പോകാൻ ശ്രമിച്ചപ്പോൾ പോലീസ് ബലപ്രയോഗം നടത്തി. ഇതിൽ ചില പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകരും പോലീസും വലിയ ഏറ്റുമുട്ടലിലേയ്ക്ക് പോകുമെന്ന ഘട്ടത്തിൽ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. തുടർന്ന് പി ബാലചന്ദ്രൻ്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ അധ്യക്ഷനായി. ഭരണഘടന തൊട്ട് സത്യപ്രതിഞ്ജ ചെയ്ത MLA ഭരണഘടനയ്ക്കും ഇന്ത്യൻ നിയമസംഹിതയ്ക്കും വിരുദ്ധമായി മതാതിക്ഷേപം നടത്തിയ സാഹചര്യത്തിൽ MLA ആയി തുടരാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും MLA യുടെ നടപടിയെ പിന്തുണയ്ക്കുന്നില്ലെങ്കിൽൽ CPl അദ്ദേഹത്തിൻ്റെ രാജി ആവശ്യപ്പെടണമെന്നും ഇതുവലതു മുന്നണികൾ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതതീവ്രവാദികളെ പ്രീണിപ്പിച്ച് വോട്ട് നേടാനുള്ള ഇത്തരം നാണംകെട്ട നടപടികളെ എല്ലാ മതവിശ്വാസികളും ഒരുമിച്ച് എതിർക്കണമെന്നും MLAയ്ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയതായും സ്പീക്കർക്ക് ഉടൻ പരാതി നൽകുമെന്നും ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് മേഖലാ പ്രസിഡൻ്റ് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, വൈസ് പ്രസിഡൻ്റ് സുജയ് സേനൻ, സുരേന്ദ്രൻ അയിനിക്കുന്നത്ത്, ജില്ലാ സെക്രട്ടറി എൻ, ആർ റോഷൻ, വി ആതിര, ലോജനൻ അമ്പാട്ട്, ബിജോയ് തോമസ്, ടോണി ചാക്കോള, വി വി രാജേഷ്, സബീഷ് മരുതയൂർ,മണ്ഡലം പ്രസിഡൻറുമാരായ രഘുനാഥ് സി മേനോൻ, വിപിൻ അയിക്കുന്നത്ത് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *