Kerala Politics

സാംസ്കാരിക രംഗത്തെ ജീർണ്ണച്ച അവസ്ഥയാണ് പിണറായിയുടെ വേദിയിൽ കണ്ടതെന്ന് കുമ്മനം.

സാഹിത്യകാരന്മാരുടെ ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്. ഇത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും കുമ്മനം.
സുഗതകുമാരിയുടെ ജന്മഗേഹം ഇന്ന് തകർച്ചയുടെ വക്കിൽ ആണെന്നും, ഇതിനുകാരണം കേരളത്തിൻറെ സാംസ്കാരിക മന്ത്രിയും വകുപ്പുമാണെന്നും കുമ്മനം

കെ സുരേന്ദ്രൻ നയിക്കുന്ന തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലെ കേരള പദയാത്ര ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ. നവോത്ഥാന നായകനായ മന്നത്തുപത്മനാഭനെ വരെ അധിക്ഷേപിക്കുന്ന തരത്തിൽ ദേശാഭിമാനിയിൽ ലേഖനം വന്നതു ഖേദകരമാണ്. ഇതെല്ലാം കാണിയ്ക്കുന്നത് കമ്മ്യൂണിസത്തിന്റെ അധഃപതനമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു. സാംസ്കാരിക പൈതൃകത്തെ പിച്ചിച്ചീന്താനാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ശ്രമിക്കുന്നു തെന്നും കുമ്മനം കുറ്റപ്പെടുത്തി.
വരുംകാല പരിവർത്തനത്തിന്റെ ചാലക ശക്തിയാണ് എൻഡിഎ മുന്നണിയെന്നും, രാജ്യം വീണ്ടും എന്‍ ഡിഎ മുന്നണിയെ വിജയിപ്പിക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. 67 വർഷക്കാലം കേരളത്തെ ഭരിക്കാൻ ഇരു മുന്നണികൾക്കും കേരളം അവസരം നൽകി. ഇനിയൊരു മാറ്റം അനിവാര്യമാണ്. വികസനത്തിന്റെ മാറ്റം. അതിനായി NDA മുന്നണിക്കൊപ്പം കേരള ജനത നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *