സുപ്രീം കോടതി ഉത്തരവിന് അനുസൃതമായി സിംബൽ ലോഡിംഗ് യൂണിറ്റുകൾ കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള നിർദ്ദേശം ECI പുറപ്പെടുവിച്ചു.

Estimated read time 1 min read

ന്യൂ ഡൽഹി: 2023 ലെ റിട്ട് പെറ്റീഷൻ (സിവിൽ) നമ്പർ 434-ന്മേലുള്ള ഇന്ത്യൻ സുപ്രീം കോടതിയുടെ 2024 ഏപ്രിൽ 26-ലെ വിധിന്യായത്തിന് അനുസൃതമായി, സിംബൽ ലോഡിംഗ് യൂണിറ്റ് (SLU) കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമായി ECI പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. SLU-കൾ കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള പുതിയ മാർഗ്ഗനിർദേശങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വ്യവസ്ഥകളും സൃഷ്ടിക്കാൻ എല്ലാ സിഇഒമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം, 01.05.2024-നോ അതിനു ശേഷമോ VVPAT-കളിൽ ചിഹ്നം ലോഡുചെയ്യുന്ന പ്രക്രിയ പൂർത്തിയാക്കിയവയിൽ പുതുക്കിയ മാർഗനിർദേശങ്ങൾ ബാധകമാണ്.

You May Also Like

More From Author

+ There are no comments

Add yours