സ്‌കൂള്‍പ്രവേശനോത്സവം ഉന്നതനിലവാരമുള്ള പൊതുവിദ്യാലയങ്ങള്‍ കേരളത്തിന്റെ മുഖമുദ്ര: മന്ത്രി കെ.എന്‍.ബാലഗോപാല്‍

Estimated read time 1 min read

ഓരോവിദ്യാര്‍ത്ഥിക്കും അവര്‍ ആഗ്രഹിക്കുന്ന തലംവരെ ആവശ്യമുള്ളസൗകര്യങ്ങളോടെ പഠിക്കാന്‍ 13500 പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള നാടാണ് കേരളം. രാജ്യത്തിന് തന്നെ മാതൃകയായ ഈ നേട്ടമാണ് കേരളത്തിന്റെ മുഖമുദ്രയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. കുളക്കട സര്‍ക്കാര്‍ എച്ച്.എസ്.എസ്, കൊട്ടാരക്കര ടൗണ്‍ യു.പി.എസ്, നെടുമ്പായിക്കുളം എം.എന്‍. യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രവേശനോത്സവം അദ്ദേഹം ഉദ്ഘാടനം ചെയ്തു.

മറ്റേതു സംസ്ഥാനത്തേക്കാളും ഉയര്‍ന്നമുന്‍ഗണനയാണ് സംസ്ഥാനം വിദ്യാഭ്യാസത്തിനു നല്‍കുന്നത്. നൂറുവര്‍ഷത്തിനുമേല്‍ പ്രവര്‍ത്തനപാരമ്പര്യമുള്ള വിദ്യാലയങ്ങള്‍ മേഖലയ്ക്ക് എക്കാലവും നല്‍കിയ പ്രാധാന്യത്തിന് തെളിവാണ്. മാനവവിഭവശേഷി നിര്‍മാണമാണ് വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിലൂടെ സാധ്യമാക്കുന്നത്. സമൂഹവുമായി വ്യക്തി ഇടപഴകുന്ന ആദ്യഇടമാണ് വിദ്യാലയങ്ങള്‍. വ്യക്തിത്വരൂപീകരണം ആരംഭിക്കുന്നതും ഇവിടെനിന്നാണ്. അതിനാല്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ നടപ്പിലാക്കും.

 കഴിഞ്ഞ ഏഴരവര്‍ഷക്കാലത്ത് പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വര്‍ധിച്ചുവരുന്ന വിദ്യര്‍ത്ഥികളുടെ എണ്ണം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. ഓരോ പ്രദേശത്തും ഒരു എഡ്യൂക്കേഷണല്‍ ഹബ് എന്നതില്‍ നിന്ന് മുന്നോട്ട് പോകുകയാണ്. പഠിച്ചിറങ്ങുന്ന ഓരോ വ്യക്തിക്കും സ്വന്തംനാട്ടില്‍ ജോലിസാധ്യത കൂടി ഉറപ്പിലാക്കുന്ന ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. നാളെയുടെ ഭരണചക്രം നിയന്ത്രിക്കാന്‍ കെല്‍പ്പുള്ളവരായി വിദ്യാര്‍ഥികളെ മാറ്റിയെടുക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

You May Also Like

More From Author

+ There are no comments

Add yours