India Kerala

അർബൻ സഹകരണ ബാങ്ക് ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക ഉടൻ പ്രഖ്യാപിക്കണം :-കുബ്സോ


കേരളത്തിലെ അർബൻ സഹകരണ ബാങ്ക് ജീവനക്കാരുടെ 2021 ജൂലൈ മുതൽ ലഭിക്കേണ്ട 19% ഡിഎ കുടിശിഖ 6 ഗഡു ക്ഷാമബത്ത ഉടൻ പ്രഖ്യാപിക്കണമെന്ന് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (KUBSO) സംസ്ഥാന നേതൃത്വ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
രേഖാമൂലം പല തവണ നേരിട്ട് വകുപ്പ് മന്ത്രിയോടും, വകുപ്പ് തല ഔദ്യോഗിക മേധാവികളോടും ആവശ്യപ്പെട്ടിട്ടും ഉത്തരവുള്ള 2% ഡിഎ കുടിശിക മാത്രമാണ് ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് അനുവദിച്ചത്.
അർബൻ സഹകരണ ബാങ്ക് ജീവനക്കാരുടെ ഡിഎ കുടിശിക നൽകുന്നതുകൊണ്ട് സർക്കാരിന് പ്രത്യേക സാമ്പത്തിക അധികഭാരം ഇല്ലാത്തതുമാണെന്ന് യോഗം വിലയിരുത്തി.
സർവീസിൽ നിന്നും വിരമിച്ച കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ഹുസൈൻ വല്ലാഞ്ചിറ, സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ ജോസ് മണ്ണുത്തി, മറ്റു സംസ്ഥാന ഭാരവാഹികൾ എന്നിവർക്കുള്ള സ്നേഹാദരവും നടന്നു.
മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ഹുസൈൻ വല്ലാഞ്ചിറ അദ്ധ്യക്ഷത വഹിച്ചു.
തൃശൂർ അർബൻ ബാങ്ക് ചെയർമാൻ പോൾസൺ ആലപ്പാട്ട്, ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാൻ കെ.ഡി.വീരമണി, തൃശൂർ അർബൻ ബാങ്ക് വൈസ് ചെയർമാൻ രാജു ചുക്രാത്ത്, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ശബരിഷ് കുമാർ, സംസ്ഥാന ഭാരവാഹികളായ സുരേഷ് താണിക്കൽ, ഇ.ടി.രാജീവൻ, പി.എഫ്.വിൽസൻ, എം.ആർ.ഷാജു, പി.ബിജു, പി.മുരളീധരൻ, എം.ജെ.സോജൻ, എം.ബിജു, സുരേഷ്കുമാർ കുറ്റ്യാടി, കെ.വി.കുട്ടപ്പൻ, നീതു അനീഷ്, രഞ്ചിത്ത്.കെ.ജോയ്, ജോബി.ഇ.ജെ എന്നിവർ പ്രസംഗിച്ചു.
കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് ടി.സിദിഖ് എം.എൽ.എ യുടെ നേതൃത്വത്തിൽ മന്ത്രിയെ കാണുവാനും,
ഒക്ടോബർ മാസത്തിൽ മഞ്ചേരിയിൽ വെച്ച് 18-ാം സംസ്ഥാന സമ്മേളനം നടത്താനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *