ഇങ്ങോട്ടുള്ള ഫോൺ വിളികൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. പൊയ്യ പൂപ്പത്തിയിലുള്ള എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് ബി എസ് എൻ എൽ ൻ്റെ മാള ടെലിഫോൺ എക്സ്ചേഞ്ചിലെ സബ്ബ് ഡിവിഷണൽ എഞ്ചിനീയർക്കെതിരെയും തൃശൂരിലെ ജനറൽ മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്. മാർട്ടിൻ്റെ ഫോൺ ശരിയായി പ്രവർത്തിക്കാതിരുന്നതും ഇൻകമിംഗ് കോൾ ലഭിക്കാതിരുന്നതുമാണ്. പരാതിപ്പുസ്തകത്തിൽ പരാതി എഴുതി നൽകിയെങ്കിലും പരിഹരിക്കപ്പെടുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. ഇടിമിന്നൽ കൊണ്ടാണ് തകരാർ സംഭവിച്ചതെന്ന എതൃകക്ഷികളുടെ വാദം കോടതി അംഗീകരിച്ചില്ല. മിന്നൽ കൊണ്ടാണ് തകരാർ സംഭവിച്ചതെങ്കിൽ പുറത്തേക്കുള്ള വിളികൾ എപ്രകാരമാണ് ലഭിച്ചിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. എതിർകക്ഷികളുടെ വാദം യുക്തിസഹമല്ലെന്ന് വിലയിരൂത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷികളുടെ സേവനത്തിൽ വീഴ്ച വിലയിരുത്തി ഹർജിക്കാരന് നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 1500 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു
ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. 18ന് രാവിലെ 11:30ന് ഓൺലൈനായാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം-റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും. ഈ പ്രദേശത്ത് മാലിന്യം കുന്നു കൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതിനും തമ്പാനൂരിലും Read More…
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ആയുഷ് സ്ഥാപനങ്ങൾ കേരളത്തിൽ : മന്ത്രി വീണ ജോർജ്.
ആലപ്പുഴ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ആയുഷ് സ്ഥാപനങ്ങൾ കേരളത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. തകഴി ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി, ഹെൽത്ത് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആരോഗ്യ കേന്ദ്രങ്ങൾ. ഒരു നാടിന്റെ ദീർഘനാളായുള്ള ആവശ്യമാണ് ഇവിടെ യാഥാർത്ഥ്യമായതെന്നും മന്ത്രി പറഞ്ഞു. വളരെ പ്രൗഢമായിട്ടുള്ള അനുഭവവും പ്രാവീണ്യവും ആയുർവേദമേഖലയിൽ കേരളത്തിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശുപത്രികളുടെ ഗുണനിലവാര പരിശോധനയ്ക്കുള്ള മാനദണ്ഡമായ എൻ. എ.ബി.എച്ച് അംഗീകാരം സംസ്ഥാനത്തെ Read More…
ജന്‍ നായക് കര് പൂരി ഠാക്കൂറിന്റെ ജന്മശതാബ്ദി ദിനത്തില്‍ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ച് പ്രധാനമന്ത്രി
ജന്‍ നായക് കര് പൂരി താക്കൂറിന്റെ ജന്മശതാബ്ദി ദിനത്തില്‍ അദ്ദേഹത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അര് പ്പിച്ചു. ഈ സവിശേഷ അവസരത്തില്‍ കര് പൂരി താക്കൂറിന് ഭാരതരത് ന നല് കാനുള്ള ബഹുമതി നമ്മുടെ ഗവണ് മെന്റിന് ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിലും രാഷ്ട്രീയത്തിലും കര്‍പൂരി ഠാക്കൂറിന്റെ സമാനതകളില്ലാത്ത സ്വാധീനത്തെക്കുറിച്ചുള്ള തന്റെ ചിന്തകളും മോദി പങ്കുവെച്ചു. പ്രധാനമന്ത്രി X-ൽ പോസ്റ്റുചെയ്തു; ‘ജന്‍ നായക് കര്‍പൂരി താക്കൂര്‍ ജിയുടെ ജന്മശതാബ്ദി ദിനത്തില്‍ ഞാന്‍ അദ്ദേഹത്തെ വണങ്ങുന്നു. Read More…