India Kerala

ഗുരുപൂർണിമ ആഘോഷിച്ചു

ഹനുമാൻ സേന ഭാരതിൻ്റെ നേതൃത്വത്തിൽ വലബൂർ ആദിപരാശക്തി ക്ഷേത്രത്തിൽ വച്ച് ഗുരുപൂർണിമയും ശ്രീചക്ര പൂജയും നടത്തി

ഗുരുപൂജയ്ക്ക് ക്ഷേത്രാചാര്യൻ ബാലൻ കോമരം ,തന്ത്രി രഞ്ജിത്ത് എന്നിവർ കാർമികത്വം വഹിച്ചു ഗുരുപൂർണിമ സമ്മേളനം ചെയർമാൻ എ. എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു ഭാരതം യുഗങ്ങൾക്ക് മുമ്പ് ജഗദ്ഗുരു സ്ഥാനത്തായിരുന്നു എന്നും ലോകത്ത് അറിവും ബുദ്ധിയും സമ്പത്തും പകർന്നുകൊടുത്തത് ഭാരതമായിരുന്നു എന്നും ഈശ്വര ലിഖിതങ്ങളായ വേദമായിരുന്നു അറിവിൻറെ ആയുധമായി ഗുരുക്കന്മാർ പഠിപ്പിച്ചതെന്നും ഗുരുക്കന്മാരെ അനുസ്മരിക്കുന്ന ദിനമാണ് വ്യാസ ഗുരുപൂർണിമ എന്ന് അദ്ദേഹം പറഞ്ഞു ചടങ്ങിൽ വച്ച് അദ്ധ്യാത്മ രാമായണം വിതരണം ചെയ്തു

ആർട്ടിസ്റ്റ് രത്ന കലാറാണി പ്രാർത്ഥനാ ഗീതം ആലപിച്ചു വിഭഗ് പ്രമുഖ് പരിധിയിൽ സുജേന്ദ്രൻ അധ്യക്ഷതവഹിച്ചു പ്രചാരപ്രമുഖ് , സഞ്ജയ് നിസരി , മാതൃശക്തി ലക്ഷ്മി ഗോപാലൻ, സി പി പ്രേംകുമാർ, കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു ഓ കൃഷ്ണൻസ്വാഗതവും വി.ട്ടി വിജേഷ്നന്ദിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *