Kerala

ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിൽ യോഗ ദിനാചരണത്തിൻ്റെ ഭാഗമായി പൊതുജനങ്ങൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.

ഉദ്ഘാടന കർമം അസിസ്റ്റൻറ്’ ഡയറക്ടർ ഫാർമക്കോളജി Dr. സുദേഷ് എൻ ഗൈധാനി നിർവ്വഹിച്ചു.

ആശുപത്രി സൂപ്രണ്ട് Dr V C ദീപ് സ്വാഗതമാശംസിച്ചു.
അസിസ്റ്റൻ്റ് ഡയറക്ടർ ബയോകെമിസ്ട്രി Dr എൻ. തമിഴ് ശെൽവം, റിസർച്ച് ഓഫീസർമാരായ Dr രമ്യ ഇ, Dr സരിഗ.കെ എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ ഷിയോ പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
“യോഗ- വ്യക്തിയ്ക്കും സമൂഹത്തിനും” എന്ന വിഷയത്തെ അധികരിച്ച് റിസർച്ച് ഓഫീസർ Dr അശ്വതി മോഹൻ ക്ലാസെടുത്തു. യോഗയിലെ എട്ട് അംഗങ്ങളും അവ ശീലിക്കേണ്ടതിൻ്റെ പ്രാധാന്യവും അവർ എടുത്തു പറഞ്ഞു.

ക്ലാസിൽ നൂറോളം പൊതുജനങ്ങൾ പങ്കെടുത്തു.

യോഗദിനത്തോടനുബന്ധിച്ച്
യോഗയെ കൂടുതൽ പരിചയപ്പെടുന്നതിനായി വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരവും യോഗാസന മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
എല്ലാ ദിവസവും പൊതുജനങ്ങൾക്കായി യോഗ പരിശീലനവും നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *