India Kerala

ടി വി യുടെ തകരാർ, വ്യാപാരിക്കും നിർമ്മാതാവിനും എതിരെ വിധി, വില 18000 രൂപയും നഷ്ടം 7500 രൂപയും നൽകണം.

ടി വി യുടെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ അയ്യന്തോൾ തെക്കേക്കര വീട്ടിൽ രാജു വർഗ്ഗീസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ബിസ്മി അപ്ലയൻസസ് ബിസ്മി കണക്റ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, മുംബൈയിലെ പി ഇ ഇലക്ട്രോണിക്സിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.രാജു വർഗ്ഗീസ് 18000 രൂപ നല്കിയാണ് ബിസ്മിയിൽ നിന്ന് ഫിലിപ്സ് ടി വി വാങ്ങുകയുണ്ടായത്. വാങ്ങി നാല് മാസം കഴിഞ്ഞപ്പോൾ ടി വി പ്രവർത്തനരഹിതമായിട്ടുള്ളതാകുന്നു.പരാതിപ്പെട്ടിട്ടം നിവൃത്തിയൊന്നും ഉണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ടി വി യുടെ വില 18000 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 2500 രൂപയും നൽകുവാൻ കല്പിച്ച് എതിർകക്ഷികൾക്കെതിരെ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *