Kerala

നിർമ്മിത ബുദ്ധി വിവേകപൂർവ്വം ഉപയോഗിക്കണം: ജസ്റ്റിസ് സുരേന്ദ്രമോഹൻ

ലോക ഉപഭോക്തൃ അവകാശ ദിനാചരണം സംഘടിപ്പിച്ചു

നിർമ്മിത ബുദ്ധിയുടെ അനന്തസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം അതിലെ ചതിക്കുഴികളെ കുറിച്ച് ഉപഭോക്താക്കൾ ബോധവാന്മാരാകണമെന്ന് സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡൻ്റ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ പറഞ്ഞു. ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തോടനുബന്ധിച്ച് ഉപഭോക്തൃ കോടതി സമുച്ചയത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപഭോക്തൃ കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏറെ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്തൃ പരിഹാര കമ്മീഷന്റെ ഇ- കോൺഫെൻ്റ് സോഫ്റ്റ്‌വെയർ അപ്ഡേഷൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലൂടെ പൂർത്തീകരിച്ച ഉദ്യോഗസ്ഥരായ നവീൻ വിജയ്, ടി എ ശ്രീലേഖ എന്നിവരെ ചടങ്ങിൽ കമ്മീഷൻ പ്രസിഡൻ്റ് അനുമോദിച്ചു.

പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ്, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയോട് അനുബന്ധിച്ച് “ഇ-കൊമേഴ്സ് കാലഘട്ടത്തിലെ ഉപഭോക്തൃ സംരക്ഷണവും ആർട്ടിഫിഷ്യൽ ഇന്റലിജൻസും” എന്ന വിഷയത്തിൽ അഡ്വ. ജി. കിരൺ , അഡ്വ.ജെ. സൂര്യ എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകളും കോളേജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *