പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കേരളത്തിന് ഏറ്റവും ഫലപ്രദമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിനുമുമ്പ് ഒരു പ്രധാനമന്ത്രിയും ശ്രമിക്കാത്ത തരത്തിൽ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. ഏറെ സമയമെടുത്ത് ദുരന്തത്തിൻ്റെ വ്യാപ്തി പഠിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ ദുരന്തത്തിൽ നിന്നും വയനാടിന് മോചിതമാവാനുള്ള എല്ലാവിധ പിന്തുണയും നരേന്ദ്രമോദി തൻ്റെ സന്ദർശനത്തിലൂടെ നൽകി. പണം ഒന്നിനും ഒരു തടസ്സമാവില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ കേരളത്തിന് ഏറെ പ്രതീക്ഷ പകരുന്നതാണ്. കാര്യങ്ങൾ കൂടുതൽ പഠിച്ച് വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ അദ്ദേഹം സംസ്ഥാനത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്രവും കേരളവും ഒന്നിച്ചു നിന്നാവും വയനാടിന്റെ പുനരധിവാസം സാധ്യമാക്കുക എന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. മലയാളികളെ ഹൃദയത്തിൽ ചേർത്തു പിടിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. പല ദുരന്തമുഖങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭരണാധികാരി എന്ന നിലയ്ക്ക് കേരളത്തിന്റെ വേദനകൾ മോദിക്ക് മനസ്സിലാകും. മുഴുവൻ മലയാളികൾക്കും വേണ്ടിയുള്ള നന്ദി പ്രധാനമന്ത്രിയെ അറിയിക്കുന്നു. സംസ്ഥാന സർക്കാർ പഴയതുപോലെ ഒഴുക്കൻ മട്ടിൽ കാര്യങ്ങൾ എടുക്കാതെ നന്നായി ഗൃഹപാഠം ചെയ്തു കൃത്യമായി പഠിച്ച് കേന്ദ്രത്തെ സമീപിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Related Articles
അയോധ്യയിലേക്കുള്ള ഓണവില്ല് തൃശൂരിൽ എത്തുന്നു.
അയോധ്യയിലേക്കുള്ള ഓണവില്ല് തൃശൂരിൽ എത്തുന്നു.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട ഓണവില്ല് ആണ് പ്രത്യേകം സജ്ജീകരിച്ച രഥത്തിൽ തൃശ്ശൂരിലെത്തുന്നത്. വൈകിട്ട് 4.30 ന് പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിലാണ് ഓണവില്ലിന് സ്വീകരണം ഒരുക്കുന്നത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ ‘ പ്രത്യേക ക്ഷണമുള്ള കല്യാൺ ഗ്രൂപ്പ് ചെയർമാൻ ഓണവില്ല് സ്വീകരിക്കും. തൃശ്ശൂരിലെ ഹൈന്ദവ സംഘടനകളും ശ്രീരാമ ഭക്തരും മറ്റെല്ലാവരും ചേർന്ന് ഓണവില്ലിനെഭക്ത്യാദരങ്ങളുടെ എതിരേൽക്കും. വനിതകളുടെ താലത്തോടെയുംവാദ്യഘോഷത്തോടെയും കൂടിയാവും പൂങ്കുന്നം ജംഗ്ഷനിൽ നിന്നും ഓണവില്ല് സ്വീകരിക്കുക.തുടർന്ന് ഘോഷയാത്രയായി ശ്രീസീതാരാമസ്വാമി ക്ഷേത്രത്തിൽ Read More…
നിർമ്മിത ബുദ്ധി വിവേകപൂർവ്വം ഉപയോഗിക്കണം: ജസ്റ്റിസ് സുരേന്ദ്രമോഹൻ
ലോക ഉപഭോക്തൃ അവകാശ ദിനാചരണം സംഘടിപ്പിച്ചു നിർമ്മിത ബുദ്ധിയുടെ അനന്തസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം അതിലെ ചതിക്കുഴികളെ കുറിച്ച് ഉപഭോക്താക്കൾ ബോധവാന്മാരാകണമെന്ന് സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡൻ്റ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ പറഞ്ഞു. ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തോടനുബന്ധിച്ച് ഉപഭോക്തൃ കോടതി സമുച്ചയത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്തൃ കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏറെ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ പരിഹാര കമ്മീഷന്റെ ഇ- Read More…
കണി ഒരുക്കാന്‍ കുടുംബശ്രീ;78 ഏക്കറില്‍ കണിവെള്ളരി കൃഷി ചെയ്യും
വിഷുവിനെ വരവേല്‍ക്കാന്‍ കണിവെള്ളരി കൃഷിയുമായി കുടുംബശ്രീ. ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും കണിവെള്ളരി കൃഷി ചെയ്യും. സി.ഡി.എസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഷിക ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കണിവെള്ളരി കൃഷി ആരംഭിക്കുന്നത്. 208 കാര്‍ഷിക ഗ്രൂപ്പുകള്‍ ചേര്‍ന്ന് 78 ഏക്കറിലാണ് കണിവെള്ളരി കൃഷി ചെയ്യുന്നത്. പച്ചക്കറി ചന്തയും സൂക്ഷ്മ സംരംഭ ഉല്‍പ്പന്നങ്ങളുടെ വിപണന മേളയും വിഷുവിനോടനുബന്ധിച്ച് എല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഇത്തവണയും കുടുംബശ്രീ നടത്തും. ജില്ലയിലാകെ ഏഴാംയിരം കാര്‍ഷിക ഗ്രൂപ്പുകളും നാല്‍പ്പത്തിനായിരത്തിലധികം അംഗങ്ങളും കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണിവെള്ളരി Read More…