India Kerala

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനക്കെത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ

പതിനേഴ് കിലോ കഞ്ചാവുമായി പിടിയിലായത് പശ്ചിമ ബംഗാൾ സ്വദേശി

ചാലക്കുടി: വിശാഖപട്ടണത്തു നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് വിൽപ്പനയ്ക്കായി ചാലക്കുടിയിലേക്ക് കൊണ്ടുവന്ന മൂർഷിദാബാദ് സ്വദേശിയെ ചാലക്കുടി റെയിൽവേ സ്റ്റേഷനു സമീപം വച്ച് തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിൻ്റെയും ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ എം.കെ സജീവിൻ്റെയും നേതൃത്വത്തിൽ ചാലക്കുടി പോലീസും, ജില്ലാ ലഹരി വിരുദ്ധ സേനയും, ചാലക്കുടി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി.
ഇയാളിൽ നിന്ന് രണ്ട് ബാഗുകളിൽ എട്ട് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ഭദ്രമായി സൂക്ഷിച്ചിരുന്ന പതിനേഴ് കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

പശ്ചിമ ബംഗാൾ മൂർഷിദാബാദ് കാശി ഷാഹാ സ്വദേശി അജി ബുർ ഷെയ്ഖ്(26 വയസ് ) നെയാണ് ചാലക്കുടി സബ് ഇൻസ്പെക്ടർ ആൽബിൻതോമസ് വർക്കി അറസ്റ്റു ചെയ്തത്.

പിടിയിലായ യുവാവ് മുൻപ് അങ്കമാലി ഭാഗത്തെ കറി മസാല നിർമ്മാണ കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്നു. തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇയാൾ ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി ആവശ്യക്കാർക്ക് എത്തിക്കുന്ന കണ്ണിയായി പ്രവർത്തിച്ചു വരികയായിരുന്നു. ആവശ്യക്കാരെ റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് വരുത്തിയാണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്.

ജില്ലാ പോലീസ് മേധാവി നവനീത് ശർമ ഐപിഎസിന്റെ നിർദ്ദേശാനുസരണം മഴക്കാല പരിശോധനയുടെ ഭാഗമായി നടത്തിയ സുരക്ഷാക്രമീകരണങ്ങൾക്കിടയിലാണ് കഞ്ചാവുമായി യുവാവ് പിടിയിൽ ആയത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സ്കൂളുകൾ കോളേജുകൾ ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് പോലീസ് സംഘം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു.

ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിന്നായി തൃശ്ശൂർ റെയിഞ്ച് ഡിഐജി ശ്രീമതി അജിതാ ബീഗം ഐപിഎസിന്റെ നേതൃത്വത്തിൽ റേഞ്ച് തലത്തിൽ നടന്നുവരുന്ന ലഹരി വേട്ടക്കിടെയാണ് ട്രെയിൻ മാർഗ്ഗം കേരളത്തിൽ കഞ്ചാവെത്തിച്ച് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുവാൻ എത്തിയ അന്യസംസ്ഥാനക്കാരനെ പിടികൂടാനായത്. ഈ സംഘത്തിലെ കൂടുതല്‍ പേർക്കായി തെരച്ചില്‍ തുടങ്ങിയതായും പോലീസ് അറിയിച്ചു.

റൂറൽജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എസ്‌ ഐമാരായ സ്റ്റീഫൻ വി ജി , പ്രദീപ് കുമാർ സി.ആർ, ജയകൃഷ്ണൻ പി., സതീശന്‍ മടപ്പാട്ടിൽ, ഷൈൻ റ്റി.ആർ, റോയ് പൗലോസ്, മൂസ പി എം , എഎസ്ഐ മാരയ സിൽജോ വി യു , ലിജു ഇയ്യാനി, സൂരജ് വി ദേവ്, സീനിയര്‍ സിപിഒമാരായ റെജി എ യു , ബിനു എം ജെ, ഷിജോ തോമസ്, സോണി പി.എക്സ് , മാനുവൽ എം വി, നിഷാന്ത് എബി, ഷിൻ്റോ കെ.ജെ, ചാലക്കുടി പോലീസ് സ്റ്റേഷൻ അഡീഷണൽ എസ്ഐ റെജിമോൻ, സീനിയർ സിപിഒ ബെെജു കെ. കെ , സിപിഒമാരായ സുരേഷ് കുമാർ, സനോജ് കെ. എം, ശ്യാം ചന്ദ്രൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പിടിയിലായ പ്രതിയെ നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *