വർണ്ണപ്പകിട്ട് 2024; ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് 17 ന് തുടങ്ങും

Estimated read time 1 min read

ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗ്ഗ വാസനയും കലാഅഭിരുചിയും പരിപോഷിപ്പിക്കുക, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ 2019 ൽ തുടക്കം കുറിച്ച ട്രാൻസ്ജെൻഡർ ഫെസ്റ്റ് സംസ്ഥാന കലോൽസവം ഈ വർഷം ‘വർണ്ണപ്പകിട്ട് 2024’ എന്ന പേരിൽ ഫെബ്രുവരി 17, 18, 19 തിയതികളിലായി തൃശ്ശൂരിൽ നടക്കും. 

 തൃശ്ശൂർ ജില്ല ആദ്യമായി ആഥിതേയത്വം വഹിക്കുന്ന കലോത്സവം ടൗൺ ഹാൾ, എഴുത്തച്ഛൻ സമാജം ഹാൾ എന്നിവിടങ്ങളിലായിട്ടാണ് നടക്കുന്നത്. ഫെബ്രുവരി 17 ന് വൈകീട്ട് 4 ന് തൃശ്ശൂർ വിദ്യാർത്ഥി കോർണറിൽനിന്നും ആരംഭിക്കുന്ന വർണ്ണാഭമായ ഘോഷയാത്രയോടെയായിരിക്കും കലോത്സവത്തിന് തുടക്കം കുറിക്കുക. ടൗൺഹാളിൽ എത്തിച്ചേരുന്ന   ഘോഷയാത്രയ്ക്കുശേഷം ഉദ്ഘാടനസമ്മേളനം നടക്കും. തുടർന്ന് രണ്ട് ദിവസങ്ങളിലായി ട്രാൻസ്ജെൻഡർ വ്യക്തികളുടെ കലാപരിപാടികൾ നടക്കും.

You May Also Like

More From Author

+ There are no comments

Add yours