തൃശൂർ: കരുവന്നൂർ തട്ടിപ്പ് കേസിൽ നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ സിപിഎം ജില്ലാക്കമ്മിറ്റി പിരിച്ചുവിടണമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.കെ.കെ.അനീഷ് കുമാർ ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒരു പാർട്ടി നേതൃത്വം മുഴുവൻ പ്രതിക്കൂട്ടിലാകുന്നത്. ആയിരക്കണക്കിന് സാധാരണക്കാരായ നിക്ഷേപകരെയാണ് സിപിഎം നേതാക്കൾ കൊള്ളയടിച്ചത്. കരുവന്നൂരിലെ തട്ടിപ്പ് പണം കൈപറ്റിയെന്ന് ED കണ്ടെത്തിയ സാഹചര്യത്തിൽ നിക്ഷേപകർക്ക് പണം തിരികെ നൽകേണ്ട ഉത്തരവാദിത്വം സിപിഎം ഏറ്റെടുക്കണം. സിപിഎമ്മും നേതാക്കളും തട്ടിച്ചുണ്ടാക്കിയ സ്വത്തുവകകൾ വിറ്റഴിച്ചായാലും കരുവന്നൂരിലെ നിക്ഷേപകർക്ക് പണം മടക്കി നല്‍കണമെന്നും അനീഷ് കുമാർ ആവശ്യപ്പെട്ടു. കേസന്വേഷണം ബിജെപി-സിപിഎം ഒത്തുകളിയാണെന്ന് പറഞ്ഞ കോൺഗ്രസ് നേതൃത്വം വസ്തുതകൾ പുറത്തു വരുമ്പോൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അനീഷ് കുമാർ ചോദിച്ചു.
Related Articles
ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റില്ല എന്ന് പറഞ്ഞ് ക്ലെയിം നിഷേധിച്ചു, 176379 രൂപയും 5000 രൂപ നഷ്ടവും നൽകുവാൻ വിധി.
തൃശ്ശൂർ: പ്രളയത്തിൽ വെള്ളം കയറി വാഹനത്തിന് നഷ്ടം സംഭവിച്ചതിനെത്തുടർന്ന്, ക്ളെയിം തുക നിeഷധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. എറണാകുളം തൃക്കാക്കര സ്വദേശി വേണു.എം.ആർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ റൗണ്ട് നോർത്തിലുള്ള ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്. ഹർജിക്കാരൻ്റെ ലോറി എതിർകക്ഷി സ്ഥാപനത്തിൽ ഇൻഷൂർ ചെയ്തിരുന്നു. വാഹനത്തിൻ പ്രളയജലം കയറി നഷ്ടം സംഭവിച്ചതിനെത്തുടർന്ന് ഹർജിക്കാരൻ ഇൻഷൂറൻസ് തുക ലഭിക്കുവാൻ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് വാഹനത്തിന് ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല Read More…
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ 15,000 കോടി രൂപ ചെലവുവരുന്ന വിവിധ വികസന പദ്ധതികളുടെ രാഷ്ട്രത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു
പുരുലിയയിലെ രഘുനാഥ്പൂരില്‍ സ്ഥിതി ചെയ്യുന്ന രഘുനാഥ്പൂര്‍ താപവൈദ്യുത നിലയത്തിന്റെ രണ്ടാം ഘട്ടത്തിന് (2 x 660 മെഗാവാട്ട്) തറക്കല്ലിട്ടു മെജിയ താപവൈദ്യുത നിലയത്തിലെ യൂണിറ്റ് 7ന്റേയും 8 ന്റേയും ഫ്ളൂ ഗ്യാസ് ഡീസള്‍ഫറൈസേഷന്‍ (എഫ്.ജി.ഡി) സംവിധാനം ഉദ്ഘാടനം ചെയ്തു എന്‍.എച്ച് 12 ന്റെ ഫറാക്ക-റായിഗഞ്ച് ഭാഗം നാലുവരിയാക്കുന്നതിനുള്ള റോഡ് പദ്ധതി ഉദ്ഘാടനം ചെയ്തു പശ്ചിമ ബംഗാളില്‍ 940 കോടിയിലധികം രൂപയുടെ നാല് റെയില്‍ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ചു ”പശ്ചിമ ബംഗാളിനെ അതിന്റെ ഇപ്പോഴത്തേയും ഭാവിയിലെയും വൈദ്യുതി ആവശ്യങ്ങള്‍ക്കായി Read More…
4,36,447 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു: മന്ത്രി ജി.ആർ അനിൽ
തിരുവനന്തപുരം: നിലവിലെ സർക്കാർ അധികാരത്തിൽവന്നതിനുശേഷം ഇതുവരെ 99,182 മുൻഗണനാ കാർഡുകളും (പിങ്ക്) 3,29,679 എൻ.പി.എൻ.എസ് (വെള്ള) കാർഡുകളും 7616 എൻ.പി.ഐ (ബ്രൗൺ) കാർഡുകളും ഉൾപ്പെടെ ആകെ 4,36,447 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഇതുവരെ 3,78,763 മുൻഗണനാ കാർഡുകളും 42,832 മഞ്ഞ കാർഡുകളും ഉൾപ്പെടെ 4,21,595 മുൻഗണന കാർഡുകൾ തരം മാറ്റി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോണിൻ പരിപാടിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരാശരി ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ഫോൺ ഇൻ പ്രോഗ്രാമിൽ ഏകദേശം മുപ്പതോളം പരാതികൾ കേൾക്കുന്നുണ്ട്. Read More…