ആൽമരം മുറിച്ചെന്നത് കോൺഗ്രസ്സ് കള്ളപ്രചരണം: അഡ്വ കെകെ അനീഷ് കുമാര്‍

Estimated read time 1 min read

തൃശ്ശൂർ: നരേന്ദ്രമോദി പ്രസംഗിച്ച വേദി നിർമ്മിയ്ക്കാൻ ആൽമരം മുറിച്ചുവെന്നത് കോൺഗ്രസ്സും സിപിഎം ചാനലും ചേർന്ന് നടത്തുന്ന കള്ളപ്രചരണമാണ്. ഡിസംബർ 4-ാം തീയ്യതി ഇവർ പറയുന്ന ആൽമരത്തിൻ്റെ വലിയൊരു ശിഖരം അടർന്ന് വീണ് രണ്ട് സെക്യൂരിറ്റി ജീവനക്കാർക്ക് പരിക്ക് പറ്റിയിരുന്നു.

ഇതിനെത്തുടർന്ന് അപകടകരമായ സ്ഥിതിയിൽ നിൽക്കുന്ന ആൽമരങ്ങൾ മുറിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിക്കുകയും തുടർന്ന് ഇവർ പറയുന്ന ആലിൻ്റെ ചില ശിഖരങ്ങൾ മുറിച്ച് മാറ്റിയിരുന്നു.

കൂടാതെ ശ്രീമൂലസ്ഥാനത്തെ ആൽമരവും, മoത്തിൽ വരവ് ആരംഭിക്കുന്ന സ്ഥലത്തെ ആൽമരവും മുറിച്ച് മാറ്റിയിരുന്നു. ഈ സമയത്ത് പ്രധാനമന്ത്രിയുടെ സന്ദർശനം തന്നെ തീരുമാനിച്ചിരുന്നില്ല. ആ സമയത്ത് മുറിച്ച ആലിൻ്റെ ചിത്രം പ്രചരിപ്പിച്ചുകൊണ്ടാണ് ഈ കള്ളപ്രചരണം നടത്തുന്നത്.

ഈ കള്ള പ്രചരണത്തെ മറയാക്കി നരേന്ദ്രമോദിയേയും പരിപാടിയിൽ പങ്കെടുത്ത സത്രീകളേയും അപമാനിക്കാൻ വേണ്ടിയാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്. നരേന്ദ്ര മോദിയെന്ന പിന്നോക്കക്കാരനായ പ്രധാനമന്ത്രിയോടുള്ള വിരോധമാണ് കോൺഗ്രസ്സ് നേതാക്കന്മാർക്ക്.

യൂത്ത് കോൺഗ്രസ്സുകാരുമായി ഗൂഡാലോചന നടത്തി പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളമൊഴിക്കാൻ സൗകര്യം ചെയ്ത് കൊടുക്കാൻ പരിശ്രമിച്ച തൃശ്ശൂർ ഈസ്റ്റ് സി.ഐ അലവിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് ബിജെപി പരാതി നൽകിയിട്ടുണ്ട്.

ഒരു പോലീസ് ഉദ്യോഗസ്ഥൻ ചെയ്യേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെ അക്രമികൾക്ക് സൗകര്യം ചെയ്ത് കൊടുക്കുകയും ബിജെപി പ്രവർത്തകരെ ആക്രമിക്കുകയുമാണ് സി.ഐ ചെയ്തത്.

ഇന്നലെ നരേന്ദ്രമോദിയുടെ പരിപാടിയ്ക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാനും ഈ ഉദ്യോഗസ്ഥൻ വലിയ പരിശ്രമം നടത്തിയിരുന്നു.ഈ സാഹചര്യത്തിൽ കൂടുതൽ നിയമ നടപടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും അഡ്വ കെ.കെ അനീഷ് കുമാര്‍ പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours