പ്രധാനമന്ത്രിക്ക്  നെടുമ്പാശ്ശേരിയിൽ സ്വീകരണം

Estimated read time 1 min read

കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജില്ലാ കലക്ടർ എൻഎസ്കെ ഉമേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആലുവ റൂറൽ എസ് പി വൈഭവ് സക്സേന, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ  ജി. രാമൻ നായർ, കെ. എസ് രാധാകൃഷ്ണൻ, കെ. പത്മകുമാർ, കുരുവിള മാത്യു,  കെ. പി ശശികല , പി. കെ വത്സൻ, സി.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ , ജി.കെ അജിത്ത്, ജിജി ജോസഫ്, എസ്.സജി, വി.കെ ബസിത് കുമാർ , പ്രസന്ന വാസുദേവൻ, സന്ധ്യ ജയപ്രകാശ് ,  കെ. ടി ഷാജി കാലടി , ബിനു മോൻ , അജിത് കുമാർ എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.  

വ്യോമ സേനയുടെ പ്രത്യേക വിമാനത്തിൽ ലക്ഷദ്വീപ് അഗത്തിയിൽ നിന്ന് ഉച്ച കഴിഞ്ഞ് 2.40 നാണ്  പ്രധാനമന്ത്രി എത്തിയത്. തുടർന്ന് ഹെലികോപ്ടറിൽ തൃശൂരിലേക്ക് പോയി.

You May Also Like

More From Author

+ There are no comments

Add yours