തൃശൂര്‍: കോര്‍പ്പറേഷനിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 19ന് റവന്യൂ മന്ത്രി കെ രാജന് നിര്‍വഹിക്കും. രാവിലെ 9 ന് പനംകുറ്റിച്ചിറ ഗവ. സ്കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. എം എല്‍ എ ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും കോര്പ്പറേഷന് വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷവും ചെലവഴിച്ച് ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 10ന് ഗവ.മോഡല്‍ ബോയ്സ് എച്ച്.എസ്.എസിലെ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെയും ഓഡിറ്റോറിയം, കവാടം, ഇന്റര്‍ലോക്ക് ചെയ്തതിന്റെയും ഉദ്ഘാടനം നടക്കും. 8.5 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെയും ഓഡിറ്റോറിയത്തിന്റെയും പണി പൂര്‍ത്തിയാക്കിയത്. 14 ലക്ഷം കോര്പ്പറേഷന് ഫണ്ടിലാണ് കവാടവും ഇന്റര്‍ലോക്ക് നിര്‍മ്മാണവും. തുടര്‍ന്ന് 11 മണിക്ക് ഗവ. മോഡല്‍ ഗേള്‍സ് സ്കൂള്‍ കെട്ടിടത്തിന്റെയും കവാടത്തിന്റെയും സ്റ്റേജുള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. കോര്പ്പറേഷന് മേയര്‍ എം കെ വര്‍ഗീസ് പരിപാടികളില്‍ അധ്യക്ഷനാവും. കോര്‍പ്പറേഷന്റെ 153, 154, 155 കര്‍മ്മ പദ്ധതികളാണ് യാഥാര്‍ഥ്യമാകുന്നത്.
Related Articles
തിരുവമ്പാടി വേല: വെടിക്കെട്ടിന് അനുമതി
തൃശ്ശൂർ: തിരുവമ്പാടി വേലയോടനുബന്ധിച്ച് ജനുവരി 8 ന് വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. തൃശൂർ വില്ലേജ് സർവ്വെ നം.1437 ൽ ഉൾപ്പെട്ട സ്ഥലത്ത് ജനുവരി 8 ന് പുലർച്ചെ 12.45 മുതൽ 1.15 വരെയുള്ള സമയത്ത് പരമാവധി ആയിരം കിലോഗ്രാം, നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം അനുവദിച്ച രീതിയിലും വലിപ്പത്തിലും നിർമ്മിച്ചതും നിരോധിത രാസവസ്തുക്കൾ ചേർക്കാത്തതുമായ ഓലപ്പടക്കങ്ങൾ ഉൾപ്പെടെയുള്ള പെസോ (PESO) അംഗീകൃത നിർമ്മിത പടക്കങ്ങൾ മാത്രം ഉപയോഗിച്ച് വെടിക്കെട്ട് പൊതുപ്രദർശനത്തിന് തിരുവമ്പാടി ദേവസ്വം Read More…
സുരേഷ് ഗോപി വിജയിക്കും, വിജയിച്ചാൽ തൃശൂരിൽ മാറ്റം ഉണ്ടാകും; അതാണ് തൃശൂർ മണ്ഡലത്തിലെ ജനവികാരം എന്നുo അൽഫോൺസ് കണ്ണന്താനം.
ജനവിശ്വാസം സുരേഷ് ഗോപിയ്ക്കൊപ്പമാണ്. സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും; എന്നാണ് തൃശ്ശൂരിലെ ജനങ്ങൾ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ തൃശ്ശൂർ ലോകസഭ മണ്ഡലത്തിൽ വിവധ സ്ഥലങ്ങളിൽ പര്യടത്തിലാണ്. ആ പര്യടനത്തിൽ ജനങ്ങൾ പ്രകടിപ്പിച്ച വികാരമാണ് താൻ പറയുന്നത്.സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരിന്റെ വികസനത്തിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാവും. അദ്ദേഹം അത് ചെയ്യുകതന്നെചെയ്യും; എന്ന വിശ്വാസത്തിൽ തന്നെയാണ് ജനങ്ങൾ ഇത്തവണ അദ്ദേഹത്തിനെ വിജയിപ്പിക്കുക എന്നും അൽഫോൺസ് കണ്ണന്താനം വിശദീകരിച്ചു.ജനങ്ങൾ പ്രകടിപ്പിച്ച വികാരം വോട്ടായി Read More…
സംസ്കാരിക കേരളത്തിന്റെ അഭിപ്രായം സര്‍ക്കാരിന് കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി
നവകേരള സൃഷ്ടിക്കായി സാംസ്കാരിക പ്രവര്‍ത്തകരുടെ മുഖാമുഖത്തില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സംസ്ഥാന സര്‍ക്കാരിന് കരുത്ത് പകരുന്നവയാണെന്നും ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂര്‍ ലുലു കണ്വെന്ഷന് സെന്ററില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, സംഗീത- നാടക- ചിത്രകലാ- സിനിമ- വാസ്തുവിദ്യ തുടങ്ങി വിവിധ മേഖലങ്ങളിലെ കലാകാരന്മാരുടെ തൊഴില്‍, വേതന പ്രശ്നങ്ങള്‍, ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രാതിനിധ്യം, ശാസ്ത്ര ബോധം വളര്‍ത്തുന്നതിന്റെ പ്രസക്തി, ഒ.ടി.ടി പ്ലാറ്റ്ഫോം, സര്‍ക്കാര്‍ Read More…