അഡ്വ.ഏ.ഡി.ബെന്നിയുടെ “പത്മവ്യൂഹം ഭേദിച്ച്” പന്ത്രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.

Estimated read time 1 min read

അഡ്വ.ഏ.ഡി.ബെന്നിയുടെ ജീവചരിത്രമായ “അനുഭവം, ഓർമ്മ, ദർശനം – പത്മവ്യൂഹം ഭേദിച്ച്”, പന്ത്രണ്ടാം പതിപ്പിൻ്റെ പ്രകാശനം വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിച്ചു. പാലക്കാട് മെഴ്സി കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് അഡ്വ.ഏ.ഡി.ബെന്നിയിൽ നിന്ന് പുസ്തകം സ്വീകരിച്ചാണ് പ്രകാശനം ചെയ്തത്. മാണി പയസ് രചിച്ച പുസ്തകം വർത്തമാനകാലത്തെ രോഗാവസ്ഥകളെയും പ്രതിരോധപ്രവർത്തനങ്ങളെയും അടയാളപ്പെടുത്തുന്നു. ചരിത്രത്തോടും സമകാലിക ജീവിതയാഥാർത്ഥ്യങ്ങളോടും സമരസപ്പെടുന്ന സൃഷ്ടികൂടിയാണിതു്. ചുരുങ്ങിയ കാലം കൊണ്ടാണ് പുസ്തകം പന്ത്രണ്ടാം പതിപ്പിലെത്തിയത്. യോഗത്തിൽ പാലക്കാട് ജില്ലാ പഞ്ചായത്തു് പ്രസിഡണ്ട് ബിനുമോൾ.കെ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് മെഴ്സി കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ.ജോറി.ടി.എഫ്., കിൻഫ്ര എക്സ്പോർട്ട് പ്രൊമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാൻ സാബു ജോർജ്, പ്രിൻസ് തെക്കൻ, ജോസഫ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

You May Also Like

More From Author

+ There are no comments

Add yours