അയോധ്യയിലേക്കുള്ള ഓണവില്ല് തൃശൂരിൽ എത്തുന്നു.

അയോധ്യയിലേക്കുള്ള ഓണവില്ല് തൃശൂരിൽ എത്തുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട ഓണവില്ല് ആണ് പ്രത്യേകം സജ്ജീകരിച്ച രഥത്തിൽ തൃശ്ശൂരിലെത്തുന്നത്. വൈകിട്ട് 4.30 ന് പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിലാണ് ഓണവില്ലിന് സ്വീകരണം ഒരുക്കുന്നത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ ‘ പ്രത്യേക ക്ഷണമുള്ള കല്യാൺ ഗ്രൂപ്പ് ചെയർമാൻ ഓണവില്ല് സ്വീകരിക്കും. തൃശ്ശൂരിലെ ഹൈന്ദവ സംഘടനകളും ശ്രീരാമ ഭക്തരും മറ്റെല്ലാവരും ചേർന്ന് ഓണവില്ലിനെഭക്ത്യാദരങ്ങളുടെ എതിരേൽക്കും. വനിതകളുടെ താലത്തോടെയുംവാദ്യഘോഷത്തോടെയും കൂടിയാവും പൂങ്കുന്നം ജംഗ്ഷനിൽ നിന്നും ഓണവില്ല് സ്വീകരിക്കുക.തുടർന്ന് ഘോഷയാത്രയായി ശ്രീസീതാരാമസ്വാമി ക്ഷേത്രത്തിൽ എത്തിക്കും. ക്ഷേത്രത്തിൽ പ്രത്യേക പൂജയും ഭജനയും നടക്കും.

You May Also Like

More From Author

+ There are no comments

Add yours