Kerala

കെ.സുരേന്ദ്രൻ അനുശോചിച്ചു

മുതിർന്ന മാദ്ധ്യമപ്രവർത്തകനും കേരളകൗമുദി എക്സിക്യുട്ടീവ് എഡിറ്ററുമായിരുന്ന ബിസി ജോജോയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. നിക്ഷ്പക്ഷമാദ്ധ്യമപ്രവർത്തനത്തിൻ്റെ മികച്ച ഉദാഹരണമായിരുന്നു ജോജോയെന്ന് അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ നിരവധി വാർത്തകൾ അദ്ദേഹത്തിൻ്റെ തൂലികയിൽ പിറന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കുന്നതിലും അതിന് പരിഹാരം കണ്ടെത്താനും അദ്ദേഹത്തിന് സാധിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *