“കൊറോണ “ഫ്ലൈറ്റുകൾ റദ്ദ് ചെയ്തു.ടിക്കറ്റ് ചാർജും നഷ്ടവും നല്കുവാൻ വിധി.

Estimated read time 1 min read

തൃശ്ശൂർ: കൊറോണയെത്തുടർന്ന് ഫ്ലൈറ്റുകൾ റദ്ദ് ചെയ്ത സാഹചര്യത്തിൽ ടിക്കറ്റിനായി അടച്ച തുക തിരികെ നൽകാതിരുന്നതിനെതിരെ ഫയലാക്കിയ ഹർജിയിൽ അനുകൂലവിധി. ഇരിങ്ങാലക്കുട കണ്ഠേശ്വരത്തെ പുത്തൻപറമ്പിൽ വീട്ടിൽ രഘു രാമൻകുട്ടി ഫയൽ ചെയ്ത ഹർജിയിലാണ് തൃപ്രയാറിലുള്ള ഗുഡ് ഡേ ഇൻ്റർനാഷണൽ ട്രാവൽ ഏൻ്റ് ടൂറിസം എൽ എൽ സിയുടെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്. രഘു രാമൻകുട്ടി കൊച്ചി- ന്യൂ ഡെൽഹി – ചണ്ഡിഗഢ് ഫ്ലൈറ്റ് ടിക്കറ്റുകളാണ് 12500 രൂപ നല്കി എടുത്തിരുന്നതു്. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ ഫ്ലൈറ്റുകൾ റദ്ദ് ചെയ്യുകയായിരുന്നു. എന്നാൽ ടിക്കറ്റിനായി അടച്ച തുക തിരികെ നല്കുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ടിക്കറ്റുകൾ ബുക്ക് ചെയ്ത ചാർജായ 12500 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 5000 രൂപയും ഹർജിതിയ്യതി മുതൽ 9% പലിശയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

You May Also Like

More From Author

+ There are no comments

Add yours