Education India Kerala

തദ്ദേശസമേതം; കുട്ടികളുടെ പാര്‍ലിമെന്റിന് തുടക്കമായി

തൃശ്ശൂര്‍: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള തദ്ദേശസമേതം – കുട്ടികളുടെ പാര്‍ലിമെന്റിന് തുടക്കമായി. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കുട്ടികളുടെ പാര്‍ലിമെന്റ് മേയര്‍ എം.കെ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി സീതാലക്ഷ്മി അധ്യക്ഷയായി. 

ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകള്‍ 7 നഗരസഭകള്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലായി 94 പാര്‍ലിമെന്റാണ് സംഘടിപ്പിച്ചത്. കുട്ടികള്‍ കായികം, ആരോഗ്യം, കല, സാഹിത്യം, ഗതാഗതം, കൃഷി, പരിസ്ഥിതി, സംരക്ഷണം, തുല്യത എന്നിങ്ങനെ 7 ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ച ചെയ്യും. ഓരോ ഗ്രൂപ്പും ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ അവ രേഖപ്പെടുത്തി തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് കൈമാറും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കുട്ടികളുടെ നേതൃത്വത്തില്‍ പാര്‍ലിമെന്റ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *