Kerala

ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രത്തിൽ നിന്നും വിരമിക്കുന്ന ശ്രീമതി ഉഷാകുമാരിയ്ക്ക് യാത്രയയപ്പ്.

ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രത്തിൽ നിന്നും വിരമിക്കുന്ന ശ്രീമതി ഉഷാകുമാരിയ്ക്ക് സ്റ്റാഫ് അംഗങ്ങൾ എല്ലാവരും ചേർന്ന് ഊഷ്മളമായ യാത്രയയപ്പ് നൽകി. യോഗത്തിൽ അസിസ്റ്റൻറ് ഡയറക്ടർ ആയുർവേദ ഡോക്ടർ ദീപ്‌ വി സി സ്വാഗതം ആശംസിച്ചു. ശ്രീമതി ഉഷാകുമാരിയുടെ സേവനങ്ങളെ പ്രകീർത്തിച്ച് ഡോക്ടർ എൻ തമിഴ് സെൽവം, ശ്രീ ഉമേശന്‍ നമ്പൂതിരി, ശ്രീ ടി. എൻ. വേണുഗോപാലൻ, ശ്രീമതി ടിസി ജോസഫ്, ശ്രീമതി സിനി പോൾ, ശ്രീ തിരുപ്പതയ്യ എന്നിവർ സംസാരിച്ചു.

ശ്രീമതി ഉഷാകുമാരി അവരുടെ സ്ഥാനത്ത് നിന്ന് നൽകിയ സേവനങ്ങൾ അതുല്യമാണെന്ന് സ്ഥാപന മേധാവി Dr. ഡി.സുധാകർ അനുസ്മരിച്ചു. രോഗികൾക്കും സഹജീവനക്കാർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ സത്യസന്ധമായി ജോലി ചെയ്യാൻ തനിക്ക് സാധിച്ചുവെന്ന് ഉഷാകുമാരി നന്ദി പ്രകടനത്തിൽ പരാമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *