India

പശ്ചിമബംഗാളില് റെയില് വേ അപകടത്തില് ജീവന് നഷ്ടപ്പെട്ടതില് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

പശ്ചിമബംഗാളില് റെയില് വേ അപകടത്തില് ജീവന് നഷ്ടപ്പെട്ടതില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തില് പ്പെട്ടവരെ സഹായിക്കുന്നതിനായി രക്ഷാപ്രവര് ത്തനങ്ങള് പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി ഉറപ്പ് നല് കി,കേന്ദ്ര റെയില് വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്കുള്ള യാത്രയിലാണ്. മരിച്ചവരുടെ ആശ്രിതര് ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര് ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ഓഫീസ് ധനസഹായം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി X-ൽ പോസ്റ്റുചെയ്തു;

“പശ്ചിമ ബംഗാളിലെ റെയിൽ വേ അപകടം സങ്കടകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. അപകടത്തില്പ്പെട്ടവരെ സഹായിക്കാനുള്ള രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്. റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിയും അപകടസ്ഥലത്തേക്ക് പോകുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസ് X ൽ പോസ്റ്റുചെയ്തു;

പശ്ചിമ ബംഗാളിലെ റെയില്വേ അപകടത്തില് മരിച്ചവരുടെ ആശ്രിതര്ക്ക് പിഎംഎന്ആര്എഫില് നിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും.

Leave a Reply

Your email address will not be published. Required fields are marked *