പുസ്തകങ്ങൾ വായനക്കാരുമായി സംവദിക്കുന്നതും, വായനക്കാരെ സ്വാധീനിക്കുന്നതുമാകണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. അല്ലെങ്കിൽ ഇക്കാലത്ത് മികച്ച കൃതികൾ പോലും ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു. ഗാനഗവേഷകൻ, സ്പോട്സ് ലേഖകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ രവി മേനോൻ രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച അക്ഷര നക്ഷത്രങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചിയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പുതു തലമുറ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനത്താൽ കുട്ടികളിൽ സങ്കരഭാഷയാണ് രൂപപ്പെടുന്നത് എന്നും അവരെ മാതൃഭാഷയിലേയ്ക്ക് അടുപ്പിക്കുന്നതിന് ഇത്തരത്തിലുളള കൃതികൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അധ്യക്ഷനായിരുന്നു. ഗായികയും സിനിമാതാരവുമായ രമ്യാനമ്പീശൻ പുസ്തകം ഏറ്റുവാങ്ങി. അക്കാദമി സെക്രട്ടറി അനിൽഭാസ്കർ, ദി ഫോർത്ത് ന്യൂസ് മാനേജിംഗ് ഡയറക്ടർ റിക്സൺ എടത്തിൽ, ഗാനരചിയിതാവ് ഷിബുചക്രവർത്തി, സിനിമാതാരം രഞ്ജിനി, മുതിർന്ന പത്രപ്രവർത്തകൻ എ.എൻ രവീന്ദ്രദാസ്, അക്കാദമി ജനറൽ കൗൺസിൽ മെമ്പറും ജീവൻ ടിവി എം.ഡി യുമായ ബേബി മാത്യു, അസിസ്റ്റന്റ് സെക്രട്ടറി പി.കെ വേലായുധൻ എന്നിവർ സംസാരിച്ചു.
Related Articles
സിദ്ദിഖിനെതിരെ ബലാത്സംഗ കേസ്: ജാമ്യം ലഭിക്കാത്ത ഗുരുതര കുറ്റം
മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ച വാർത്തയാണ് പ്രമുഖ നടൻ സിദ്ദിഖിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. ഒരു യുവനടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2016-ൽ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം. നടിയുടെ പരാതിയിൽ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ സിദ്ദിഖിന് ജാമ്യം ലഭിക്കാത്ത ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടി പറയുന്നതനുസരിച്ച്, പ്ലസ് ടു കാലഘട്ടത്തിൽ സിദ്ദിഖുമായി സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു. പിന്നീട് Read More…
മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ഇടവക മദ്ധ്യസ്ഥൻ വി. ഗീവർഗ്ഗീസിൻ്റെ ഓർമ്മ തിരുനാൾ ആചരിച്ചു.
ഇടവക മദ്ധ്യസ്ഥനായ വി.ഗീവർഗ്ഗീസിൻ്റെ ഓർമ്മ തിരുനാൾ മുക്കാട്ടുകര സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ സമുചിതമായി ആഘോഷിച്ചു. ഇടവകയിലെ ജോർജ്ജ് – വർഗ്ഗീസ്, ജോർജ്ജ് നാമധാരികളെ തദ്ദവസരത്തിൽ ആദരിച്ചു. ആഘോഷകരമായ തിരുന്നാൾ പാട്ടുകുർബാനയ്ക്കുo തുർന്ന് ലദീഞ്ഞ്, നൊവേന, എന്നിവയ്ക്ക് ഇടവക വികാരി റവ.ഫാ. പോൾ പിണ്ടിയാൻ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് നേർച്ച പായസ വിതരണവും വെടികെട്ട് എന്നിവ ഉണ്ടായിരുന്നു. അസി.വികാരി റവ.ഫാ. ആൻ്റണി ചിറ്റിലപ്പിള്ളി, കൈക്കാരൻമാരായ സോജൻ മഞ്ഞില, ജെൻസൻ ജോസ് കാക്കശ്ശേരി, വിൽസൻ പ്ലാക്കൽ, കൊച്ചുവർക്കി തരകൻ, പ്രതിനിധി Read More…
വടക്കും നാഥന് മുന്നിൽ അത്തപൂക്കളം, വിഷയമായി ‘വയനാടിനൊപ്പം’
ഇത്തവണയും തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽ ഭീമൻ പൂക്കളം ഒരുങ്ങി. വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തത്തെ അനുസ്മരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പൂക്കളം തയ്യാറാക്കിയത്. തൃശൂർ സായാഹ്ന സൗഹൃദ വേദിയാണ് വർഷങ്ങളായി ഭീമൻ പൂക്കളം ഒരുക്കുന്നത്. ഇത് 17-ാം വർഷമാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അത്തപ്പൂക്കളം ഒരുക്കുന്നത്. 2,000 കിലോ പൂക്കളാണ് അത്തപ്പൂക്കളത്തിനായി ഉപയോഗിച്ചത്. 30 അടിയാണ് ആരെയും വിസ്മയിപ്പിക്കുന്ന അത്തപ്പൂക്കളത്തിന്റെ വ്യാസം. 200 ഓളം വരുന്ന അംഗങ്ങളാണ് പൂക്കളമൊരുക്കിയത്. പുലര്ച്ചെ 5 ന് ആരംഭിച്ച പൂക്കളമൊരുക്കല് നാല് Read More…