തൃശ്ശൂർ: പ്രളയത്തിൽ വെള്ളം കയറി വാഹനത്തിന് നഷ്ടം സംഭവിച്ചതിനെത്തുടർന്ന്, ക്ളെയിം തുക നിeഷധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. എറണാകുളം തൃക്കാക്കര സ്വദേശി വേണു.എം.ആർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ റൗണ്ട് നോർത്തിലുള്ള ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്. ഹർജിക്കാരൻ്റെ ലോറി എതിർകക്ഷി സ്ഥാപനത്തിൽ ഇൻഷൂർ ചെയ്തിരുന്നു. വാഹനത്തിൻ പ്രളയജലം കയറി നഷ്ടം സംഭവിച്ചതിനെത്തുടർന്ന് ഹർജിക്കാരൻ ഇൻഷൂറൻസ് തുക ലഭിക്കുവാൻ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് വാഹനത്തിന് ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞ് ക്ലെയിം നിഷേധിക്കുകയായിരുന്നു. വാഹനം ടെസ്റ്റിന് വേണ്ട പണികൾ പൂർത്തീകരിച്ച് വർക്ക്ഷോപ്പിൽ കിടക്കുമ്പോഴാണ് വെള്ളത്തിൽപ്പെടുന്നത്.പൊതുനിരത്തിൽവെച്ചല്ല നഷ്ടം സംഭവിക്കുകയുണ്ടായതെന്നും അതിനാൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് പ്രസക്തമല്ലെന്നും ഹർജിഭാഗം വാദിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബൂ, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി വാഹനത്തിന് ക്ളെയിം തുക 176379 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
സ്വയംപര്യാപ്തമായ കേരളം സാധ്യമാകണമെങ്കിൽ മോദിയുടെ 10 വർഷത്തെ വികസനനേട്ടത്തെ കേരളസർക്കാർ മാതൃകയാക്കണമെന്നു എം.ടി രമേശ്.
തൃശ്ശൂർ: സ്വയംപര്യാപ്തമായ കേരളം സാധ്യമാകണമെങ്കിൽ മോദിയുടെ 10 വർഷത്തെ വികസനനേട്ടത്തെ കേരളസർക്കാർ മാതൃകയാക്കണമെന്നു എം.ടി രമേശ്..’പുതിയ കേരളം’ മോദിയുടെ ഗ്യാരണ്ടി.. എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫെബ്രുവരി 26 നു തൃശ്ശൂരിൽ നയിക്കുന്ന കേരള പദയാത്രയുടെ സ്വാഗതസംഘ രൂപീകരണം യോഗം ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം..അയോധ്യയിൽ രാംലല്ല യുടെ തിരിച്ചുവരവോടെ രാമൻ ഭാരതത്തിന്റെ വികസനത്തിന്റെ പ്രതിപുരുഷനായി മാറി കഴിഞ്ഞു.. മോദിയും യോഗിയും അയോധ്യയിൽ നടപ്പിലാക്കുന്ന വികസന മാതൃക ശബരിമലയിൽ നടപ്പിലാക്കാൻ Read More…
ആനന്ദപുരം കോട്ടക്കുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് 75 ലക്ഷം രൂപയുടെ ഭരണാനുമതി: മന്ത്രി ഡോ. ആര്. ബിന്ദു
മുരിയാട്: കിണര്‍ റീചാര്‍ജ്ജിങ്ങിലൂടെ കുടിവെള്ള വിതരണവും കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള ജല ലഭ്യതയും ഉറപ്പാക്കുന്ന കോട്ടക്കുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് ജലവിഭവ വകുപ്പ് 75 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുടയുടെ സമഗ്ര കാര്‍ഷിക പുരോഗതി ലക്ഷ്യമിടുന്ന പച്ചക്കുട പദ്ധതിയുടെകൂടെ ഭാഗമായാണ് കോട്ടക്കുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരത്താണ് പദ്ധതി നടപ്പിലാക്കുന്നത്. മേഖലയിലെ 85 ഹെക്റ്റര്‍ പ്രദേശത്തുള്ളവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭ്യമാകും. Read More…
ഹോളി ഫാമിലി കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആർത്തവ ശുചിത്വ, മെൻസ്ട്രൽ കപ്പ് ബോധവത്കരണവും നടത്തി.
ചെമ്പുക്കാവ് : ഹോളി ഫാമിലി കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിൻ്റെയും, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ സ്മരണാർത്ഥം രൂപം കൊണ്ട കരുണം ട്രസ്റ്റിൻ്റെയും നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും, സാമ്പത്തിക ചിലവ് ചുരുക്കന്നതിനും ഊന്നൽ നൽകി പിരീഡ് ഫ്രണ്ട്ലി ലോകത്തിനായി ആർത്തവ ശുചിത്വ, മെൻസ്ട്രൽ കപ്പ് ബോധവത്കരണവും നടത്തി. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. നിജി ജസ്റ്റിൻ നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പാൾ റവ. സിസ്റ്റർ പാവന റോസ്, കരുണം ട്രസ്റ്റ് ചെയർമാൻ ജെൻസൻ ജോസ് Read More…