ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനും പ്രചരണത്തിന് ഉപയോഗിക്കാനും എൻ ഡി എ സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ

Estimated read time 0 min read

അങ്കമാലി: ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനും പ്രചരണത്തിന് ഉപയോഗിക്കാനും എൻ ഡി എയ്ക്ക് ധാരാളം ഉണ്ട് ഇത് ഇല്ലാത്ത എൽഡിഎഫും യു ഡി എഫും വിഷയധാരി ധ്രത്തിൽ നുണപ്രചരണം നടത്തുകയാണെന്ന് ചാലക്കുടി എൻ ഡി എ സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇന്നലെ കുന്നത്ത്നാട് മണ്ഡലത്തിൽ പ്രചരണം നടത്തി മുരിയമംഗലം ശ്രീ നരസിംഹസ്വാമി ക്ഷേത്ര ദർശന ശേഷം മാമല, ചെട്ടിക്കൽ മേൽപ്പാഴൂർ മന, തിരുവാണിയൂർ, പുത്തൻകുരിശ്, കടമറ്റം പള്ളി, എസ് എൻ ജി ഇ ഇ കോളേജ്, മാലേക്കുരിശ്, ദേറ, നെല്ലാട് ജംഗ്ഷൻ, വളയൻചിങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ പ്രമുഖ വ്യക്തികളെയും, കച്ചവട സ്ഥാപനങ്ങളും കയറി വോട്ട് അഭ്യർത്ഥിച്ചു.ബി ജെ പി മണ്ഡലം പ്രസിഡൻ്റ് അഖിൽ ഒ എം
മണ്ഡലം ജനറൽ സെക്രട്ടറി ഭക്തവത്സലൻ
മണ്ഡലം സെക്രട്ടറി നൈസൺ ജോൺ, ജില്ലാം സമിതി അംഗം ജീമോൻ കടയിരുപ്പ്, ആർട്ടിസാൻ സെൽ ജില്ലാ കൺവീനർ ശ്രീകാന്ത് കൃഷ്ണൻ സി എം മോഹനൻ ബി എം എസ്സ് മേഖല പ്രസിഡൻ്റ് ശ്രീവത്സൻ, വി ജി വിജയൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.നാളെ പെരുമ്പാവൂർ മണ്ഡലത്തിൽ ജനസംമ്പർക്കം നടത്തും

You May Also Like

More From Author

+ There are no comments

Add yours