Kerala

‘മുഖാമുഖം’ പരിപാടിക്ക് 18നു തുടക്കം

 തിരുവനന്തപുര:  നവകേരള സദസ്സിന് തുടർച്ചയായി ഫെബ്രുവരി 18 മുതൽ മാർച്ച് മൂന്ന് വരെ വിവിധ ജില്ലകളിൽ വിദ്യാർഥികൾ, യുവജനങ്ങൾ, മഹിളകൾ, സാംസ്കാരിക പ്രവർത്തകർ, ആദിവാദി-ദളിത് വിഭാഗക്കാർ, ഭിന്നശേഷിക്കാർ, പെൻഷനേഴ്സ്/വയോജനങ്ങൾ, വിവിധ തൊഴിൽ മേഖലയിലുള്ളവർ, കാർഷികമേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന ‘മുഖാമുഖം’ പരിപാടിയ്ക്ക് ഫെബ്രുവരി 18നു തുടക്കമാകും. കോഴിക്കോടാണ് ആദ്യ പരിപാടി. വിദ്യാർഥികളുമായുള്ള സംവാദത്തോടെയാണ് ‘മുഖാമുഖം’ പരിപാടിക്കു തുടക്കമാകുക. ഫെബ്രുവരി 20നു തിരുവനന്തപുരത്ത് യുവജനങ്ങളുമായുള്ള സംവാദം സംഘടിപ്പിക്കും. 22നു എറണാകുളത്ത് മഹിളകളുമായുള്ള സംവാദവും 24നു കണ്ണൂരിൽ ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള സംവാദവും നടക്കും. 25ന് തൃശ്ശൂരിൽ സാംസ്കാരിക പ്രവർത്തകരുമായുള്ള സംവാദവും 26നു തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരുമായുള്ള സംവാദവും 27ന് തിരുവനന്തപുരത്ത് സീനിയർ സിറ്റിസൺസുമായുള്ള സംവാദവും സംഘടിപ്പിക്കും. 29ന് കൊല്ലത്ത് തൊഴിൽ മേഖലയുമായുള്ളവരുടെ സംവാദവും മാർച്ച് രണ്ടിന് ആലപ്പുഴയിൽ കാർഷിക മേഖലയിലുള്ളവരുമായുള്ള സംവാദവും  മാർച്ച് മൂന്നിന് എറണാകുളത്ത് റസിഡന്റ്സ് അസോസിയേഷനുമായുള്ള സംവാദവും നടക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാകും ഓരോ പരിപാടികളും നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *