വെറ്റിനറി ഡോക്ടർ ഒഴിവ്

Estimated read time 1 min read

ജില്ലയിൽ പ്ലാൻ പദ്ധതി 2023 -24 സി എസ് എസ് എൽ എച്ച് ആൻഡ് ഡിസിപി സ്കീം മൊബൈൽ വെറ്റിനറി യൂണിറ്റ് പദ്ധതി പ്രകാരം 89 ദിവസത്തേക്ക് വെറ്റിനറി സർജൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബി.വി.എസ്.സിയും എ എച്ചുമാണ് യോഗ്യത. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. ക്ലിനിക്കൽ ഒബ്സ്ട്രേറ്റിക്സ് ആൻഡ് ഗൈനക്കോളജി, ക്ലിനിക്കൽ മെഡിക്കൽ സർജറി എന്നിവയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. പ്രതിമാസ വേദനം 56,100 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 23 ന് ഉച്ചയ്ക്ക് മൂന്നു മുതൽ നാലു വരെ കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള വെറ്റിനറി ബിരുദധാരികൾ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എറണാകുളം, സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2360648.

You May Also Like

More From Author

+ There are no comments

Add yours