സംസ്ഥാന സ്‌കൂള്‍ കലോത്സവം : ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗം ഫസ്റ്റ് എ ഗ്രേഡ് എറണാകുളം ജില്ലാ ടീമിന് വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂളിന്

വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂളിന്

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗം ഫസ്റ്റ് എ ഗ്രേഡ് എറണാകുളം ജില്ലാടീമിന്. വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂളാണ് ജില്ലയ്ക്ക് വേണ്ടി ഇത് നേടിയത്. പത്താം ക്ലാസിലെ അദ്വൈത് എസ്. നായരും സംഘവും അവതരിപ്പിച്ച മഹാദാനം എന്ന കഥാപ്രസംഗത്തിനാണ് ഒന്നാം സ്ഥാനം. ആധുനിക യുഗത്തിലെ അവയവ കച്ചവടത്തിന്റെ അവിഹിത രീതികളെക്കുറിച്ച് കാരുണ്യത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ഓര്‍മപ്പെടുത്തലോടെ, മരണശയ്യയില്‍ കിടന്ന കൗന്തേയന്റെ ദാനകര്‍മ ത്യാഗത്തിന്റെ പശ്ചാത്തലത്തില്‍ പാലാ നന്ദകുമാര്‍ രചിച്ച് ചിട്ടപ്പെടുത്തിയ മഹാദാനമെന്ന കഥയാണ് വേദിയില്‍ അവതരിപ്പിച്ചത്. മാസ്റ്റര്‍ എസ് ശങ്കരനാരായണന്‍ തബല, ആദര്‍ശ് അനില്‍ ടൈമര്‍, വസുദേവ് ആര്‍. നായര്‍ ഹര്‍മോണിയം, പ്രിയ എസ്. കൃഷ്ണ സിമ്പല്‍ എന്നിവയില്‍ പശ്ചാത്തലമൊരുക്കി. അദ്വൈതിന്റെ സഹോദരി അമൃത എസ് നായരും കഥാപ്രസംഗകലാകാരിയാണ്. അമൃത സ്‌കൂള്‍ കോളേജ് ക്ലാസുകളില്‍ സംസ്ഥാന തലത്തില്‍ മത്സരിച്ചിട്ടുണ്ട്.

  കെ എസ് ഇ ബി സബ് എന്‍ജിനീയര്‍ നിരവത്ത് ജി സന്തോഷ് കുമാറിന്റെയും എച്ച് എസ് എസ് അധ്യാപിക അനിതയുടേയും മകനാണ് അദ്വൈത്. തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാറിന്റെയും ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക എം ജയശ്രീയുടെയും മകനാണ് ശങ്കരനാരായണന്‍. ആദര്‍ശ്, അസി. അഗ്രികള്‍ച്ചര്‍ ഓഫീസര്‍ യു. അനില്‍കുമാറിന്റെയും അധ്യാപിക സന്ധ്യാദേവിയുടെയും മകനാണ്. വിജയികള്‍ ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്നവരാണ്.

You May Also Like

More From Author

+ There are no comments

Add yours