തൃശൂർ: കരുവന്നൂർ തട്ടിപ്പ് കേസിൽ നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ സിപിഎം ജില്ലാക്കമ്മിറ്റി പിരിച്ചുവിടണമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.കെ.കെ.അനീഷ് കുമാർ ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒരു പാർട്ടി നേതൃത്വം മുഴുവൻ പ്രതിക്കൂട്ടിലാകുന്നത്. ആയിരക്കണക്കിന് സാധാരണക്കാരായ നിക്ഷേപകരെയാണ് സിപിഎം നേതാക്കൾ കൊള്ളയടിച്ചത്. കരുവന്നൂരിലെ തട്ടിപ്പ് പണം കൈപറ്റിയെന്ന് ED കണ്ടെത്തിയ സാഹചര്യത്തിൽ നിക്ഷേപകർക്ക് പണം തിരികെ നൽകേണ്ട ഉത്തരവാദിത്വം സിപിഎം ഏറ്റെടുക്കണം. സിപിഎമ്മും നേതാക്കളും തട്ടിച്ചുണ്ടാക്കിയ സ്വത്തുവകകൾ വിറ്റഴിച്ചായാലും കരുവന്നൂരിലെ നിക്ഷേപകർക്ക് പണം മടക്കി നല്കണമെന്നും അനീഷ് കുമാർ ആവശ്യപ്പെട്ടു. കേസന്വേഷണം ബിജെപി-സിപിഎം ഒത്തുകളിയാണെന്ന് പറഞ്ഞ കോൺഗ്രസ് നേതൃത്വം വസ്തുതകൾ പുറത്തു വരുമ്പോൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അനീഷ് കുമാർ ചോദിച്ചു.
Related Articles
കൊറോണ രക്ഷക്, ക്ളെയിം നിഷേധിച്ചു. ഓംബുഡ്സ്മാനും അനുവദിച്ചില്ല. രോഗനിർണ്ണയത്തിനെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളി. 260000 രൂപയും പലിശയും നൽകുവാൻ വിധി.
കൊറോണ രക്ഷക് പോളിസി പ്രകാരുള്ള ക്ളെയിം ,രോഗനിർണ്ണയത്തിനാണ് ചികിത്സ നടത്തിയതെന്ന് കാണിച്ച് നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കിഴക്കുംപാട്ടുകരയിലുളള കോലാടി വീട്ടിൽ കെ.വർഗ്ഗീസ് ജോൺ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ യൂണിവേഴ്സൽ സോമ്പോ ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മാനേജർക്കെതിരെ ഇപ്രകാരം വിധിയായതു്. വർഗ്ഗീസ് ജോൺ കോവിഡ് ബാധിച്ച് തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയത്.തുടർന്ന് ക്ളെയിം സമർപ്പിച്ചുവെങ്കിലും ചികിത്സ തേടിയത് രോഗനിർണ്ണയത്തിനും മൂല്യനിർണ്ണയത്തിനുമാണെന്ന് പറഞ്ഞ് നിഷേധിക്കുകയായിരുന്നു. ഇൻഷുറൻസ് ഓംബുഡ്സ്മാനെ സമീപിച്ചുവെങ്കിലും Read More…
മുകേഷിന് മുൻകൂർ ജാമ്യം: അപ്പീൽ വേണ്ടെന്ന് സർക്കാർ
കൊച്ചി: ബലാത്സംഗക്കേസിൽ എംഎൽഎയും സിനിമാ താരവുമായ എം. മുകേഷിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മുൻപ് തീരുമാനിച്ചിരുന്നെങ്കിലും എസ്ഐടി നൽകിയ കത്ത് പ്രോസിക്യൂഷൻ തിരിച്ചയച്ചു. അപ്പീലിന് സാധ്യതയില്ലെന്ന് വിശദീകരിച്ചാണ് മറുപടി നൽകുന്നത്. സർക്കാര് മുൻകൂർ ജാമ്യം റദ്ദാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ഇപ്പോൾ അതിനു വഴിയില്ലെന്ന് പ്രഖ്യാപിച്ചു. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് വിചാരണയെ ബാധിക്കുമെന്ന് സര്ക്കാര് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും, അത് അപ്പീൽ Read More…
അതിശക്തമായ മഴ : 5 ജില്ലകളിൽ റെഡ് അലർട്ട്
അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് (മേയ് 22) റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ (മേയ് 23) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.