Kerala News

കണ്ണൂർ എഡിഎം മരണത്തിൽ പ്രതിഷേധിച്ച് നാളെ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ഹർത്താൽ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ (16-10-2024) രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന ആവശ്യത്തിലാണ് ഹർത്താൽ.

രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നീളുന്ന ഹർത്താലിൽ അവശ്യ സർവീസുകളും വാഹനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ദിവ്യ ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിൽ എത്തി ഉദ്യോഗസ്ഥനെ അപമാനിച്ചുവെന്നും അത് ആത്മഹത്യാ പ്രേരണയായി എന്നുമാണ് ബിജെപിയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *