Kerala News

കവിയൂർ പൊന്നമ്മയെ ആലുവ ജനസേവ ശിശുഭവൻ അനുസ്മരിച്ചു

ആലുവ: പ്രശസ്ത സിനിമാ നടിയും ആലുവ ജനസേവ ശിശുഭവൻ രക്ഷാധികാരിയുമായിരുന്ന കവിയൂർ പൊന്നമ്മയുടെ അനുസ്മരണ പരിപാടി ജനസേവ ശിശുഭവന്റെ നേതൃത്വത്തിൽ നടന്നു. ഡോ. ടോണി ഫെർണാണ്ടസാണ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തത്. പരിപാടിക്ക് ജനസേവ പ്രസിഡന്റ് അഡ്വ. ചാർളി പോൾ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ജോസ് മാവേലി, കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.

പൊന്നമ്മയുടെ സഹോദര ഭാര്യ ജയ മനോജ്, കൊച്ചുമകൾ ഭാവന മനോജ് എന്നിവരും പങ്കെടുത്തു. ചിന്നൻ ടി. പൈനാടത്ത്, ഹംസക്കോയ, ജോബി തോമസ്, ടി. ഇ. ഇസ്മയിൽ, ജാവൻ ചാക്കോ, സാബു പരിയാരത്ത് എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *