തിരുവനന്തപുരം: കേരള സര്‍വകലാശാലകളിലെ കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ മികച്ച വിജയം സ്വന്തമാക്കി. 74 കോളജുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് ,മന്നം മെമ്മോറിയല്‍ കോളജ്, ചെങ്ങന്നൂര്‍ ഇരമില്ലിക്കര അയ്യപ്പ കോളജ്, കൊല്ലം എസ്എന്‍ കോളജ് തുടങ്ങി നിരവധി കോളജുകളില്‍ എസ്എഫ്ഐ വിജയിച്ചു.
41 കോളജുകളില്‍ എതിരില്ലാതെ എസ്എഫ്ഐക്ക് യൂണിയന് പിടിച്ചു, കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ സര്‍വകലാശാല കോളജുകളിലും എസ്എഫ്ഐ മികച്ച നേട്ടം കൈവരിച്ചു. മുമ്പ് നടന്ന എംജി സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല തിരഞ്ഞെടുപ്പുകളിലും എസ്എഫ്ഐ തിളങ്ങിയിരുന്നു.