Kerala News

ഡ്രൈവിംഗ് ലൈസൻസിനായി ഇനി കാത്തിരിക്കേണ്ട; വരുന്നു ഡിജിറ്റൽ ലൈസൻസ്

ഡ്രൈവിംഗ് ലൈസൻസ് നേടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് ഗതാഗത വകുപ്പിന്റെ പുതിയ പ്രഖ്യാപനം. ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ മൊബൈലിൽ ഡിജിറ്റൽ ലൈസൻസ് ലഭ്യമാക്കാനുള്ള പദ്ധതിയാണ് മുന്നോട്ട് വയ്ക്കുന്നത്.
മൊബൈലിലേക്ക് ക്യു ആർ കോഡും ചിത്രവും ഉള്ള ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് ഡൗൺലോഡ് ചെയ്ത്, പരിശോധനയ്ക്കായി ഉപയോഗിക്കാം. ഈ സംവിധാനം, ലൈസൻസ് അച്ചടി, തപാൽ ചെലവുകൾ എന്നിവ ഒഴിവാക്കി, അനാവശ്യ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കും. കൂടാതെ, ഡ്രൈവിംഗ് പരീക്ഷ പാസായ ദിവസത്ത് തന്നെ ഡിജിറ്റൽ ലൈസൻസ് ലഭ്യമാക്കാനാണ് പദ്ധതി.

ഡിജിറ്റൽ ലൈസൻസ് ഉപയോഗിച്ചാൽ വ്യാജ ഡ്രൈവിംഗ് ലൈസൻസ് തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് സൗകര്യമുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *