Kerala News

തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള നിയന്ത്രണം: ഉപഭോക്താക്കൾ മുന്നൊരുക്കം നടത്തണമെന്ന് വാട്ടർ അതോറിറ്റി

തിരുവനന്തപുരം: തലസ്ഥാനത്തെ നഗര പ്രദേശങ്ങളിൽ കുടിവെള്ള വിതരണം വീണ്ടും തടസ്സപ്പെടും. വെള്ളയമ്പലം മുതൽ തൈക്കാട് വരെ നീളുന്ന ആൽത്തറ-മേട്ടുക്കട റോഡിൽ സ്മാർട്ട് സിറ്റി പദ്ധതി പ്രവൃത്തികളുടെ ഭാഗമായി പുതിയ പൈപ്പുകൾ ചാർജ് ചെയ്യുന്നതിനും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പുമായി കണക്റ്റ് ചെയ്യുന്നതിനുള്ള ജോലികൾ നടക്കുകയാണ്.

വ്യാഴാഴ്ച രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി.എസ്.എം. നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട് എന്നിവിടങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചതാണ്.

തുടർച്ചയായ പ്രതിസന്ധി നേരിട്ട തിരുവനന്തപുരത്ത്, മുൻകരുതലുകൾ സ്വീകരിച്ച് ഉപഭോക്താക്കൾ തയ്യാറാകണമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *