News

ദേശീയ സിനിമാ ദിനം: 99 രൂപയ്ക്ക് മനം നിറയെ സിനിമകൾ

ദേശീയ സിനിമാ ദിനമായ സെപ്റ്റംബർ 20-നു, പ്രേക്ഷകർക്ക് വെറും 99 രൂപ നൽകിക്കൊണ്ട് സിനിമകൾ കാണാൻ സുവർണാവസരം. ഇന്ത്യയിലെ മൾട്ടിപ്ലെക്സ് അസോസിയേഷൻ നേതൃത്വം നൽകുന്ന ഈ പ്രത്യേക ഓഫർ നാലായിരത്തിലേറെ സ്ക്രീനുകളിലാണ് ലഭ്യമാകുന്നത്.

മൾട്ടിപ്ലെക്സ് ശൃംഖലകൾയായ പിവിആർ ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എന്നിവിടങ്ങളിൽ പ്രേക്ഷകർക്ക് 99 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാകും. ബുക്ക്മൈഷോ, പേടിഎം തുടങ്ങിയ ആപ്പുകൾ വഴി ഓൺലൈൻ ബുക്കിങ്ങിനും സൗകര്യമുണ്ട്, എന്നാൽ ഓൺലൈൻ ബുക്കിംഗിൽ ചെറിയ ബുക്കിങ് ചാർജ് ഉണ്ടായിരിക്കും.

അജയന്റെ രണ്ടാം മോഷണം, കണ്ടൽ, ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് പോലുള്ള പുതിയ മലയാള ചിത്രങ്ങളും ഈ ഓഫറിൽ ആസ്വദിക്കാൻ കഴിയുമെന്നതാണ് സിനിമ പ്രേമികൾക്കുള്ള ഏറ്റവും വലിയ ആഘോഷം.

Leave a Reply

Your email address will not be published. Required fields are marked *