Kerala News

നിപ വൈറസ് സംശയം: കോട്ടയം മെഡിക്കല് കോളേജിൽ ഒരാൾ നിരീക്ഷണത്തിൽ, പരിശോധനാ ഫലം ഇന്ന്

കോട്ടയം: നിപ വൈറസ് സംശയത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ ഒരാളെ പ്രവേശിപ്പിച്ചു. സമീപജില്ലയിൽ നിന്ന് ഇന്നലെ എത്തിച്ച രോഗിയെ, ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗത്തിന്റെ സ്ഥിതി സ്ഥിരീകരിക്കാൻ അയച്ച സാംപിളുകളുടെ ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

രണ്ടാഴ്ച മുമ്പും നിപ വൈറസ്, മങ്കിപോക്സ് സംശയത്തിൽ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും, പരിശോധനാഫലങ്ങളിൽ രോഗമില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *