നിശ്ചയിച്ച സമയത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കാഞ്ഞാണി സ്വദേശി ഷിബു കൊല്ലാറ ഫയൽ ചെയ്ത ഹർജിയിലാണ് കോയമ്പത്തൂരിലുള്ള ഇന്നോക്സ് സ്ട്രക്ചറൽ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്.നാല് മാസം കൊണ്ട് പണി പൂർത്തീകരിച്ച് നല്‍കാമെന്ന് വാക്കാൽ പറഞ്ഞാണ് എതിർകക്ഷി പണി ഏറ്റെടുത്തിരുന്നത്. അപ്രകാരം പണി നടത്തുന്നതിൽ വീഴ്ച വരുത്തിയപ്പോൾ രേഖാപരമായി കരാറുണ്ടാക്കുകയായിരുന്നു.1972 സ്ക്വയർ ഫീറ്റ് വരുന്ന വീട്, സ്ക്വയർ ഫീറ്റിന് 1200 രൂപ വെച്ച് മൊത്തം 23,66,400 രൂപക്ക് പൂർത്തിയാക്കാമെന്നാണ് എതിർകക്ഷി ഏറ്റിരുന്നത്. നിലവിലുള്ള വീട് പൊളിച്ചുകളഞ്ഞാണ് പുതിയ വീട് പണി ആരംഭിച്ചിരുന്നത്. എന്നാൽ ഭാഗികമായി പണികൾ നിർവ്വഹിച്ച് തുടർന്ന് ചെയ്യാതിരിക്കുകയാണുണ്ടായത്.പരമ്പരാഗതസമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമായ നിർമ്മിതിയായിരുന്നു വീടിന് നിശ്ചയിച്ചിരുന്നത്. പണികൾ എതിർകക്ഷി നിർവ്വഹിക്കാതിരുന്നതിനാൽ ഇരുമ്പ് തൂണുകളും കോണിയും മറ്റും തുരുമ്പ് പിടിച്ച് നില്ക്കുന്ന അവസ്ഥയിലാകുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് എതിർകക്ഷി നിയമവിരുദ്ധമായി ഈടാക്കിയ 758600 രൂപയും നഷ്ടപരിഹാരമായി 400000 രൂപയും ചിലവിലേക്ക് 10000 രൂപയും അടക്കം 11,68,600 രൂപയും ഹർജി തിയ്യതി മുതൽ 9 % പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
ഗുരുപൂർണിമ ആഘോഷിച്ചു
ഹനുമാൻ സേന ഭാരതിൻ്റെ നേതൃത്വത്തിൽ വലബൂർ ആദിപരാശക്തി ക്ഷേത്രത്തിൽ വച്ച് ഗുരുപൂർണിമയും ശ്രീചക്ര പൂജയും നടത്തി ഗുരുപൂജയ്ക്ക് ക്ഷേത്രാചാര്യൻ ബാലൻ കോമരം ,തന്ത്രി രഞ്ജിത്ത് എന്നിവർ കാർമികത്വം വഹിച്ചു ഗുരുപൂർണിമ സമ്മേളനം ചെയർമാൻ എ. എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു ഭാരതം യുഗങ്ങൾക്ക് മുമ്പ് ജഗദ്ഗുരു സ്ഥാനത്തായിരുന്നു എന്നും ലോകത്ത് അറിവും ബുദ്ധിയും സമ്പത്തും പകർന്നുകൊടുത്തത് ഭാരതമായിരുന്നു എന്നും ഈശ്വര ലിഖിതങ്ങളായ വേദമായിരുന്നു അറിവിൻറെ ആയുധമായി ഗുരുക്കന്മാർ പഠിപ്പിച്ചതെന്നും ഗുരുക്കന്മാരെ അനുസ്മരിക്കുന്ന ദിനമാണ് വ്യാസ ഗുരുപൂർണിമ എന്ന് Read More…
വയനാടിന്റെ പുനരധിവാസത്തിന് കുടുംബശ്രീയും:പെണ്ണൊരുമയുടെ കരുതലില്‍ രണ്ടു ദിനം കൊണ്ട് 20 കോടി
ഉരുള്‍പൊട്ടലില്‍ നിന്നും അതിജീവനത്തിന്റെ വഴികളില്‍ മുന്നേറുന്ന വയനാടിന്റെ സമഗ്ര പുനരധിവാസത്തിന് കരുത്തേകാന്‍ കുടുംബശ്രീയുടെ പെണ്‍കരുത്ത്. സംസ്ഥാനമൊട്ടാകെയുളള അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ ആഗസ്റ്റ് 10,11 തീയതികളിലായി സമാഹരിച്ചത് 20,05,00,682 (ഇരുപത് കോടി അഞ്ചു ലക്ഷത്തി അറുനൂറ്റി എണ്‍പത്തിരണ്ട് കോടി രൂപ മാത്രം) കോടി രൂപയാണ്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 46 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങളും ഒരേ മനസോടെ കൈകോര്‍ത്തതാണ് ധനസമാഹരണം വേഗത്തിലാക്കിയത്. ഇതോടൊപ്പം കുടുംബശ്രീയുടെ കീഴിലുളള വിവിധ നൈപുണ്യ ഏജന്‍സികള്‍ വഴി 2,05,000 (രണ്ട് ലക്ഷത്തി Read More…
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: നരേന്ദ്ര മോദി സർക്കാരിന് അഭിനന്ദനങ്ങൾ: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ശുപാർശയ്ക്ക് അംഗീകാരം നൽകിയ നരേന്ദ്രമോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ മറ്റൊരു സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണ്. രാജ്യത്തിൻ്റെ വികസനത്തിന് ഏറെ ഗുണം ചെയ്യുന്ന നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിന് വേണ്ടി ചിലവഴിക്കുന്ന ഭീമമായ തുക ലാഭിക്കാനും അത് പാവങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും. ആവർത്തിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് സർക്കാരിൻ്റെ എല്ലാ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നത് തടയാൻ ഒറ്റതിരഞ്ഞെടുപ്പിലൂടെ സാധിക്കും. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ Read More…