Kerala News

പി വിജയൻ ഇന്റലിജൻസ് മേധാവിയായി; പൊലീസ് അക്കാദമിക്ക് പുതിയ ഡയറക്ടർ

തിരുവനന്തപുരം: കേരള പൊലീസിൽ നിർണായക നിയമനങ്ങൾ, എഡിജിപി പി വിജയനെ സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ മേധാവിയായി നിയമിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് ഏബ്രഹാം ചുമതലയേൽക്കും.

നിലവിൽ പോലീസ് അക്കാദമി ഡയറക്ടറായിരുന്ന പി വിജയൻ, ഇനി സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കായി പ്രവർത്തിക്കും. പോലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേഞ്ച് ഐജി എ അക്ബറിനെ നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *