India News

പ്രസാദത്തിന് ഇനി നന്ദിനി നെയ്യ് മാത്രം: കർണാടക സർക്കാർ നിർദേശം

ബെംഗളൂരു: കർണാടകത്തിലെ ക്ഷേത്രങ്ങളിൽ ഇനി മുതൽ പ്രസാദം തയ്യാറാക്കാൻ കർണാടക കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ ലിമിറ്റഡിന്റെ (KMF) “നന്ദിനി” നെയ്യ് മാത്രം ഉപയോഗിക്കണമെന്ന നിർദേശം സർക്കാർ പുറപ്പെടുവിച്ചു.

തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദ ലഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കർണാടക ദേവസ്വം വകുപ്പിന്റെ പുതിയ ഉത്തരവ്. ഭക്തരുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കാനാണ് ഈ നീക്കം.

നിലവിൽ ഭൂരിഭാഗം ക്ഷേത്രങ്ങളും “നന്ദിനി” നെയ്യ് ഉപയോഗിച്ച് പ്രസാദം തയ്യാറാക്കുന്നുണ്ടെന്ന് മന്ത്രിയും ദേവസ്വം വകുപ്പുമന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. ഭക്തർക്ക് നിലവാരമുള്ള പ്രസാദം ലഭ്യമാക്കാൻ ഗുണനിലവാരം ഉറപ്പാക്കുന്ന നടപടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *