Kerala News

ബിജെപി ജില്ലാ കമ്മറ്റിയുടെ ഓണാഘോഷം ശ്രീ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ:ബിജെപി ജില്ലാ കമ്മിറ്റി ഓണാഘോഷം നമോ ഭവനിൽ വെച്ച് നടന്നു. കുമ്മനം രാജേട്ടൻ ഓണാഘോഷ പരിപാടികൾ ചെയ്തു.സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഗായകൻ അനൂപ് ശങ്കർ,
കൂടിയാട്ടം കലാകാരൻ ജി വേണു എന്നിവർക്ക് കുമ്മനം രാജശേഖരൻ ഓണക്കോടി നൽകി ആദരിച്ചു. ബിജെപി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പൂക്കള മത്സരവും നടന്നു. എല്ലാവർക്കും ഓണക്കോടിയും ഓണസദ്യയും നൽകിയാണ് ഓണാഘോഷം സമാപിച്ചത്.ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ, ബി രാധാകൃഷ്ണമേനോൻ, കെ.പി സുരേഷ്, കെ.ആർ ഹരി, ജസ്റ്റിൻ ജേക്കബ് തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *