India News

മുകേഷ് അംബാനിയുടെ ആകാശ കൊട്ടാരം: 1000 കോടി രൂപയ്ക്ക് സ്വകാര്യ ജെറ്റ് സ്വന്തമാക്കി

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നരിൽ ഒരാളായ മുകേഷ് അംബാനി പുതിയ ആഡംബര ബോയിംഗ് 737 MAX 9 സ്വകാര്യ ജെറ്റ് സ്വന്തമാക്കി. ഏകദേശം 1,000 കോടി രൂപ മൂല്യമുള്ള ഈ ജെറ്റ് ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്വകാര്യ ജെറ്റ് എന്ന പ്രത്യേകതയുമുണ്ട്.

2024 ഓഗസ്റ്റ് 27-ന്, 9 മണിക്കൂറിലധികം നീണ്ട യാത്ര പൂർത്തിയാക്കി ഈ ആഡംബര വിമാനത്തെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഡബിൾ എഞ്ചിൻ ഉള്ള ബോയിംഗ് ജെറ്റ്, കൊട്ടാര സമാനമായ ആന്തരിക സൗകര്യങ്ങൾക്കായി മാത്രം നൂറുകോടിയിലധികം ചെലവഴിച്ചിരിക്കുന്നു.

ഇത് കൂടാതെ, അംബാനിക്ക് 10 മറ്റ് സ്വകാര്യ ജെറ്റുകളും, രണ്ട് ഹെലികോപ്റ്ററുകളും ഉൾപ്പെടെ വലിയ വ്യോമശേഖരമുണ്ട്.

ജെറ്റ് നിലവിൽ ഡൽഹി എയർപോർട്ടിലെ മെയിൻറ്റനൻസ് ഏപ്രണിൽ പാർക്ക് ചെയ്തിരിക്കുകയാണെങ്കിലും, ഇത് അടുത്തായി മുംബൈയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *