Kerala News Politics

“മുകേഷ് രാജിവയ്ക്കണം; സിപിഎം കുടചൂടി തണല് ഒരുക്കുന്നു,” വി.ഡി സതീശൻ

മുകേഷിനെ സംരക്ഷിച്ച് സിപിഎം, പ്രതിക്കൂട്ടിലായി പാര്ട്ടി

മുകേഷ് രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ആദ്യമേ ഉന്നയിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, മുകേഷ് രാജി വയ്ക്കില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സിപിഎമ്മാണെന്നും, ഘടകകക്ഷികൾ മുകേഷിന്റെ രാജി ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തെ സംരക്ഷിച്ച് സിപിഎം മുന്നോട്ടു പോകുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.

“സിപിഎം മുകേഷിന് കുടചൂടി തണൽ ഒരുക്കുകയാണ്” എന്നായിരുന്നു സതീശന്റെ പ്രഹരവും. അതേസമയം, ആരോപണങ്ങൾ നേരിട്ട കോൺഗ്രസ് നേതാവിനെ പാർട്ടി ഉടൻ രാജിവേൽപ്പിച്ചതായും വി.ഡി. കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *