Kerala News Politics

മുള്ളൂർക്കരയിലെ CPI നേതാക്കൾ ഒന്നടങ്കം ബിജെപിയിൽ ചേർന്നു.

തൃശ്ശൂർ ചേലക്കര: മുള്ളൂർക്കര പഞ്ചായത്തിലെ സിപിഐ നേതാക്കളും പ്രവർത്തകരും രാജിവെച്ച് ബിജെപിയിൽ ചേർന്നു. ദേശീയ തലത്തിൽ നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി മുള്ളൂർക്കരയിൽ സംഘടിപ്പിച്ച യോഗത്തിൽ വെച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം.ടി രമേശ് പുതുതായി പാർട്ടിയിൽ എത്തിയവരെ ഷാളണിയിച്ച് സ്വീകരിച്ചു.കേരളത്തിലെ രാഷ്ടീയ മാറ്റത്തിന് റ തുടക്കമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ കണ്ടതെന്നും അതിൻ്റെ തുടർച്ച ചേലക്കര ഉപതെരെഞ്ഞെടുപ്പിൽ കാണാമെന്നും അതിൻ്റെ സൂചനയാണ് ഇന്നിവിടെ കാണുന്നതെന്നും എം.ടി രമേശ് പറഞ്ഞു.ഇന്ത്യൻ രാഷട്രീയത്തിൽ ഇടതുപക്ഷത്തിൻ്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും രാജ്യത്തെ മുന്നോട്ട് നയിക്കാൻ ഏറ്റവും പ്രാപ്തമായ നേതൃത്വമുള്ള പാർട്ടി ബിജെപിയാണെന്നും ബിജെപിയിൽ അംഗത്വം സ്വീകരിച്ചവർ പറഞ്ഞു.
വിജീഷ് അള്ളന്നൂർ(CPI ലോക്കൽ സെക്രട്ടറി)
ഭാസ്ക്കരൻ (CPI അസിസ്റ്റൻ്റ് സെക്രട്ടറി),
പ്രഭാകരൻ(CPIലോക്കൽ കമ്മറ്റി അംഗം)
ഗംഗാധരൻ(CPI ബ്രാഞ്ച് സെക്രട്ടറി)
മണികണ്ഠൻ( AlDR മണ്ഡലം വൈസ് പ്രസിഡന്റ്)
എന്നിവർ അടക്കം 27 പേരാണ് CPl ൽ നിന്ന് രാജിവെച്ച് BJP യിൽ അംഗത്വമെടുത്തത്.പഞ്ചായത്തിലെ CPI പ്രവർത്തകരും നേതാക്കളും ബിജെപിയിൽ ചേർന്നതോടെ മുള്ളൂർക്കരയിലെ നിലവിലെ CPl ഓഫീസും ഇനി ബിജെപി ഓഫീസ് ആയി പ്രവർത്തിക്കുമെന്ന്
യോഗത്തിൽ സംബസിച്ച ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ് കുമാർ പറഞ്ഞു.
മണ്ഡലം പ്രസിഡൻ്റ് PR രാജ്കുമാർ,
ജില്ലാ ട്രഷറർ അനീഷ് മാസ്റ്റർ,
ജില്ലാ വൈസ് പ്രസിഡൻറ IN രാജേഷ്,
ചേലക്കര മണ്ഡലം പ്രസിഡൻ്റ്
PSകണ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *