തൃശ്ശൂർ:മലയാളികളുടെ മനം കവർന്ന നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവ് തൃശ്ശൂർക്കാരുടെ പ്രിയപ്പെട്ട മോഹൻ സിതാരയ്ക്ക് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ മെംബർഷിപ്പ് നൽകിക്കൊണ്ട് ബിജെപി ജില്ലാതല മെംബർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. ബിജെപി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സെപ്തംബർ 2 ന് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗത്വം പുതുക്കിയതോടെയാണ് മെംബർഷിപ്പ് ക്യാമ്പയിന് തുടക്കമായത്. ജില്ലയിൽ 7 ലക്ഷം പേരെ മെംബർമാരാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചരണം.
Related Articles
ചലചിത്ര സംവിധായകൻ സിദ്ദീഖിൻ്റെ ഒന്നാം ചരമവാർഷികദിനത്തിൽ “ചിരിയുടെ രസതന്ത്രം ” എന്ന സിദ്ദീഖ് ജീവചരിത്ര ഗ്രന്ഥകർത്താവ് പത്രപ്രവർത്തകൻ മഹ്ബൂബിൽ നിന്നും ഏറ്റുവാങ്ങി മമ്മുട്ടി വായിക്കുന്നു.
സിദ്ദീഖിനെ സിനിമയിലേ ക്ക് കൊണ്ടുവരാൻ നിമിത്തമായത് മമ്മുട്ടിയാണ്. കലാഭവനിൽ മിമിക്സ് പരേഡ് എന്ന ഹാസ്യ കലാപ്രകടനം 1981-ൽ സംവിധാനം ചെയ്തത് സിദ്ദീഖാണ്. ആലപ്പുഴ കാർമ്മൽ തീയറ്ററിൽ മമ്മുട്ടിക്കൊപ്പം സംവിധായകൻ ഫാസിൽ കലാഭവൻ്റെ മിമിക്സ് പരേഡ് കണ്ടു. സിദ്ദീഖിനെ അഭിനന്ദിക്കുന്നതിനിടെയാണ് സിദ്ദീഖ് സിനിമക്ക് പറ്റിയ കഥകൾ എഴുതുന്ന വിവരം മമ്മുട്ടി ഫാസിലിൻ്റെ ശ്രദ്ധയിൽ പെടുത്തിയത്. അന്ന് പുല്ലേപ്പടി ദാറുൽ ഉലൂം ഹൈസ്കൂളിൽ സ്ഥിരം ക്ലറിക്കൽ സ്റ്റാഫും കലാഭവനിൽ മിമിക്സ് പരേഡ് കലാകാരനുമായിരുന്ന സിദ്ദീഖും കൂട്ടുകാരൻ ലാലും അങ്ങിനെയാണ് ഫാസിലിനൊപ്പം Read More…
വെടിക്കെട്ട് പൊതുപ്രദര്‍ശനം ലൈസന്‍സ്: മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം
തൃശ്ശൂർ: വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് പെട്രോളിയം ആന്‍ഡ് എക്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ വെടിക്കെട്ട് പൊതുപ്രദര്‍ശന ലൈസന്‍സിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവൂ. നിര്‍ദേശങ്ങള്‍ പാലിക്കാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കണി ഒരുക്കാന്‍ കുടുംബശ്രീ;78 ഏക്കറില്‍ കണിവെള്ളരി കൃഷി ചെയ്യും
വിഷുവിനെ വരവേല്‍ക്കാന്‍ കണിവെള്ളരി കൃഷിയുമായി കുടുംബശ്രീ. ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും കണിവെള്ളരി കൃഷി ചെയ്യും. സി.ഡി.എസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഷിക ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കണിവെള്ളരി കൃഷി ആരംഭിക്കുന്നത്. 208 കാര്‍ഷിക ഗ്രൂപ്പുകള്‍ ചേര്‍ന്ന് 78 ഏക്കറിലാണ് കണിവെള്ളരി കൃഷി ചെയ്യുന്നത്. പച്ചക്കറി ചന്തയും സൂക്ഷ്മ സംരംഭ ഉല്‍പ്പന്നങ്ങളുടെ വിപണന മേളയും വിഷുവിനോടനുബന്ധിച്ച് എല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഇത്തവണയും കുടുംബശ്രീ നടത്തും. ജില്ലയിലാകെ ഏഴാംയിരം കാര്‍ഷിക ഗ്രൂപ്പുകളും നാല്‍പ്പത്തിനായിരത്തിലധികം അംഗങ്ങളും കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണിവെള്ളരി Read More…